Kerala

പാലാ ബാർ അസോസിയേഷന്റെയും അൽഫോൻസാ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും അഭിമുഖത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു

Posted on

പാലാ: പാലാ ബാർ അസോസിയേഷന്റെയും അൽഫോൻസാ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും അഭിമുഖത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

അതോടൊപ്പം മൂന്നാനിയിലെ കോടതി സമുച്ചയത്തിന്റെ പരിസരം മുഴുവൻ വൃത്തിയാക്കുകയും ചെയ്തു. അനുസ്മരണ സമ്മേളനത്തിന്റെയും സേവന പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ജോഷി ജേക്കബ് തകിടിപ്പുറം നിർവഹിച്ചു. സെക്രട്ടറി ഇമ്മാനുവൽ സിറിയക്ക്, അഭിഭാഷകരായ ആന്റണി ഞാവള്ളി, ആർ.മനോജ്, പ്രീജിഷ ജോസ്,റോണി ജോസ്, റോഷൻ റോയ്, റ്റി. ഗിരി, സാം സണ്ണി,

|നവീൻ അനിയൻ മംഗളം, ആൽഫ്രഡ്‌ തോമസ്, ജോസഫ് ജോൺ, അനന്തു മേവട കോർഡിനേറ്റർമാരായ റോസ് മേരി ഫിലിപ്പ്, സുനിത ശാന്തൻ, ആൻസ് മരിയ മാത്യു, അമൽ ജോസഫ്
എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version