Kottayam

മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവം. രണ്ടു പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

Posted on

 

കാഞ്ഞിരപ്പള്ളി: ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ല ജോ. സെക്രട്ടറിയും കാഞ്ഞിരപ്പള്ളി ക്രിട്ടിക്കൽ ന്യൂസ് ബ്യൂറോ ഹെഡുമായ മുഹമ്മദ് ഷായെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി സ്വദേശികളായ ആസിഫ് അമാൻ, നിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ ഉണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.

മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ ശക്തമായി ഇടപെടുകയും ;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു .

ജെ എം എ സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലാണ് കുറ്റവാളികൾ അറസ്റ്റ് ചേ യ്യുവാൻ പോലീസ് നിർബന്ധിതമായത് .മാധ്യമ പ്രവർത്തകരെ അക്രമിച്ചതിനെതിരെ പൊതു സമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version