Education

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് കൗമാരക്കാരായ ഉപയോക്താക്കളുടെ (Teen Accounts) സുരക്ഷ മുൻനിർത്തി പുതിയ പാരന്റൽ കൺട്രോളുകൾ പുറത്തിറക്കി

Posted on

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് കൗമാരക്കാരായ ഉപയോക്താക്കളുടെ (Teen Accounts) സുരക്ഷ മുൻനിർത്തി പുതിയ പാരന്റൽ കൺട്രോളുകൾ പുറത്തിറക്കി. കൗമാരക്കാരായ കുട്ടികൾ അവരുടെ പഠനാവശ്യങ്ങൾക്കോ മറ്റോ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ വാട്സാപ്പ് ഉപയോഗം രക്ഷിതാക്കളുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

സോഷ്യൽ മീഡിയ അഡിക്ഷനും കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സംബന്ധിച്ച് ആഗോളതലത്തിൽ ആശങ്കകൾ ഉയരുകയും വിവിധ സർക്കാരുകൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാട്‌സ്ആപ്പിന്റെ ഈ നീക്കം.പ്രൊഫൈൽ, ഗ്രൂപ്പ് സുരക്ഷ: കൗമാരക്കാരുടെ പ്രൊഫൈൽ ഫോട്ടോ ആരൊക്കെ കാണണം, അവരെ ഗ്രൂപ്പുകളിൽ ചേർക്കാൻ ആർക്കൊക്കെ അനുമതിയുണ്ട് എന്നിവ നിർണയിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും.

ഗ്രൂപ്പ് നോട്ടിഫിക്കേഷനുകൾ: കുട്ടി ഏതെങ്കിലും ഗ്രൂപ്പിൽ ചേരുമ്പോഴോ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുമ്പോഴോ, അല്ലെങ്കിൽ കുട്ടി ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങൾ വരുമ്പോഴോ രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിക്കും.

ചാനലുകളും സ്റ്റാറ്റസുകളും: കുട്ടിക്ക് ആരെയൊക്കെ ചാനലുകളിൽ പിന്തുടരാം, ആരുടെയൊക്കെ സ്റ്റാറ്റസ് കാണാം, കുട്ടിയുടെ സ്റ്റാറ്റസ് ആരൊക്കെ കാണണം എന്നിവയും രക്ഷിതാക്കൾക്ക് നിയന്ത്രിക്കാം.

പിൻ ഉപയോഗിച്ച് അംഗീകാരം: ഈ പ്രൈവസി ക്രമീകരണങ്ങളിൽ മാറ്റംവരുത്തണമെങ്കിൽ രക്ഷിതാക്കൾ സെറ്റ് ചെയ്ത പ്രത്യേക പിൻ (PIN) മുഖേനയുള്ള അനുമതി കൗമാരക്കാർക്ക് ആവശ്യമാണ്.മെറ്റാ നിർമിത ബുദ്ധി സുരക്ഷ: മെറ്റാ നിർമിത ബുദ്ധി ഉപയോഗത്തിൽ 13 വയസിന് മുകളിൽ പ്രായം നിശ്ചയിക്കുന്ന ’13+’ സെറ്റിങ്സിന് പുറമെ കൂടുതൽ നിയന്ത്രണങ്ങളുള്ള ‘ലിമിറ്റഡ് കണ്ടന്റ്’ ഓപ്ഷനും തിരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version