Kerala
യു ഡി എഫിൽ വേണ്ടത്ര ചർച്ചയില്ല ;മാധ്യമങ്ങളിലൂടെയാണ് പലതും അറിയുന്നത് :അടൂർ പ്രകാശ്
യുഡിഎഫിൽ ആവശ്യത്തിന് ചർച്ചകളോ കൂടിയാലോചനകളോ നടക്കുന്നില്ലെന്നും മുന്നണി കൺവീനറായ താൻ പോലും പല പ്രധാന വിവരങ്ങളും ഭരണപരമായ തീരുമാനങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി എന്ന നിലയിൽ മുന്നണി യോഗങ്ങൾ വിളിച്ചു ചേർക്കാനും കൂടിയാലോചനകൾ നടത്താനും വി.ഡി. സതീശൻ മുൻകൈ എടുക്കുന്നില്ല. മുന്നണിയെ അറിയിക്കാതെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ ഉൾപ്പെടെ ഏകപക്ഷീയമായി നടപ്പിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് സംസ്ഥാന കമ്മിറ്റി ചേർന്നിട്ട് നാല് മാസത്തോളമായി. ഉപതെരഞ്ഞെടുപ്പുകളിൽ വേണ്ടത്ര രീതിയിലുള്ള സംഘാടനം ഉണ്ടായില്ലെന്നും താൻ വിവിധ ജില്ലകൾ സന്ദർശിച്ചത് സ്വന്തം നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ണിയിൽ നടക്കുന്ന ഈ കാര്യങ്ങളും തന്റെ കടുത്ത വിയോജിപ്പും ഔദ്യോഗികമായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) നേതൃത്വത്തെ അറിയിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. ഈ തുറന്നുപറച്ചിൽ യുഡിഎഫിനുള്ളിലും കോൺഗ്രസിനകത്തും പുതിയ രാഷ്ട്രീയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.