Kerala

ധന മന്ത്രിക്ക് ഒരു ലക്ഷം ഇ മെയിലുകൾ :യു പി ഐ ഇടപാടിന് ഫീസ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം തുടങ്ങുവാൻ വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം തീരുമാനിച്ചു

Posted on

പാലാ : യു പി ഐ ഇടപാടിന് ഫീസ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം തുടങ്ങുവാൻ വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം തീരുമാനിച്ചു.ഒന്നാം തീയതി മുതൽ പത്താം തീയതി വരെ ഒരു ലക്ഷം ഈമെയിലുകൾ ധനകാര്യ മന്ത്രിക്ക് അയക്കുവാനും ഒക്ടോബർ പതിനഞ്ചാം തീയതി ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുവാനും തീരുമാനമെടുത്തു.

സംഘാടകസമിതി ചെയർമാൻ സജേഷ് ശശി സ്വാഗതവും സംഘാടകസമിതി കൺവീനർ B അജിത് കുമാർ നന്ദിയും പറഞ്ഞു.പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇഎസ് ബിജു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചൻ തകിടിയേൽ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ജോജി ജോസഫ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ PA അബ്ദുൾ സലിം വരവു ചിലവു കണക്കും അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി R രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ലാലിച്ചൻ ജോർജ്,സംസ്ഥാന ഭാരവാഹികളായ ടി വി ബൈജു,,ബിജു വർക്കി ,ടിഎം അബ്ദുൽ വാഹിദ്, എം കെ സുഗതൻ, അന്നമ്മ രാജു, ജില്ലാ എം കെ ജയകുമാർ,,രാജൻ നെടിയകാല, G സുരേഷ് ബാബുരാജു ജോൺ , ജോസ് കുറ്റിയാനിമ റ്റം എ ന്നിവർ സംസാരിച്ചു ഇൻസ്റ്റാ- മാർട്ട് കമ്പനികളുടെ നികുതിവെട്ടിപ്പ് പരിശോധിക്കുക, സ്കൂളുകളിലെ അനധികൃത കച്ചവടം നിരോധിക്കുക, വഴിയോരക്കച്ചവടം നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രണയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയകമ്മിറ്റി CV അനിൽകുമാർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഭാരവാഹികൾ ഔസേപ്പച്ചൻ ത കിടിയേൽ (പ്രസിഡൻറ്)
ജോജി ജോസഫ് (സെക്രട്ടറി ) PAഅബ്ദുൽ സലീം ( ട്രഷറർ)
രാജു ജോൺ ചിറ്റേത്ത് ,എം കെ ജയകുമാർ,രാജേഷ് മൂലയിൽ,ഷാലി മോനിച്ചൻ ( വൈസ് പ്രസിഡണ്ടുമാർ)
എം കെ സുഗതൻ,രാജൻ നെടിയ കാല ,ജി സുരേഷ് ബാബു, B അജിത്കുമാർ (ജോയിൻ്റ് സെക്രട്ടറിമാർ)എന്നിവരെഭാരവാഹികളായിതെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version