Kerala

വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് റെക്കോർഡ് ജയം. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്തു

Posted on

 

ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയമാണിത്. വിൻഡീസിന്റെ 406 റണ്‍സ് വിജയലക്ഷ്യം മറികടന്നത് ഇന്ത്യ 43.3 ഓവറില്‍. ഇതോടെ വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരന്പരയില്‍ ഇന്ത്യ ജേതാക്കളായി. ക്യാപ്റ്റൻ ശുഭമാൻ ഗില്ലിന് ഇരട്ട സെഞ്ച്വറി. പുറത്താകാതെ 223 റണ്‍സ് എടുത്ത ക്യാപ്റ്റൻ ശുഭമാൻ ഗില്‍ ആണ് ഇന്ത്യയുടെ വിജയ ശില്‍പി.

ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മൂന്നു ബാറ്റർമാരുടെ തകർപ്പൻ സെഞ്ചറി കരുത്തില്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. വെസ്റ്റിൻഡീസിനായി ഓപ്പണർ ജോണ്‍ കാംബെല്‍ (68 പന്തില്‍ 101), ക്യാപ്റ്റൻ ഷായ് ഹോപ് (94 പന്തില്‍ 104), അമീർ ജാങ്കൂ (77 പന്തില്‍ 114) എന്നിവരാണ് സെഞ്ചറി നേടിയത്. വിക്കറ്റുകള്‍ ബൗളർമാർ കഷ്ടപ്പെട്ടതോടെയായിരുന്നു വെസ്റ്റിൻഡീസ് കൂറ്റൻ സ്കോറിലെത്തിയത്. 40-ാം ഓവറിനു ശേഷമാണ് ഇന്ത്യയ്ക്കു വിക്കറ്റുകള്‍ വീഴ്ത്താൻ സാധിച്ചിരുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് നായകൻ ഗില്ലും ഹിറ്റ്മാൻ രോഹിത് ശർമയും നല്‍കിയത്. രോഹിത് ശർമയുടെ സെഞ്ചുറിയും ഇന്ത്യൻ ജയത്തില്‍ നിർണ്ണായകമായി. ഏകദിനത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവുമുയർന്ന രണ്ടാമത്തെ കൂട്ടുകെട്ടും രോഹിതും ഗില്ലും പടുത്തുയർത്തി. ഇരുവരും 255 റണ്‍സാണ് അടിച്ചെടുത്തത്. 75 പന്തില്‍ 10 ഫോറും ആറ് സിക്സും സഹിതം 101 റണ്‍സാണ് രോഹിത് നേടിയത്. രോഹിത് ശർമയ്ക്കുശേഷം ഏകദിനത്തില്‍ ഒന്നിലധികം ഇരട്ട സെഞ്ചുറി നേടുന്ന താരമായി ഗില്‍ മാറി. നേരത്തെ 2023-ല്‍ ന്യൂസിലൻഡിനെതിരെ പുറത്താകാതെ 208 റണ്‍സാണ് ഗില്‍ അടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version