Kerala
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി : തിരുത്തി തിരിച്ചു വരുമെന്ന് എം വി ഗോവിന്ദൻ
സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം ലഭിച്ചു. 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ, യുഡിഎഫ് 19 സീറ്റുകളിലാണ് ജയിച്ചത്. കഴിഞ്ഞ തവണ 22 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ സീറ്റുകൾ കുറഞ്ഞു. എൻഡിഎ ഒരു സീറ്റിൽ വിജയിച്ചു. പുതുക്ക പഞ്ചായത്തിൽ എൻഡിഎ മുന്നണിയിലെ 20 -20യാണ് വിജയം നേടിയത്.
ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വി.ഡി.സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി. രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട, കയ്യാങ്കളി വിവാദമുണ്ടായ ചിറയിൻകീഴിൽ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി.
പത്തനംതിട്ടയിലെ നാലിടത്തും യുഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. അടൂർ എംഎൽഎ ശാന്തകുമാർ ഒഴിഞ്ഞ അരുവാപ്പുലം വാർഡ് യുഡിഎഫ് നിലനിർത്തി കോൺഗ്രസ് സ്ഥാനാർത്ഥി അനില സുരേഷ് വിജയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 65 വോട്ടിനാണ് എൽഡിഎഫിന്റെ കെ വി രതീഷ് ജയിച്ചത്. മട്ടന്നൂർ നഗരസഭഉരുവച്ചാലിൽ സിപിഎമ്മിലെ എ കെ സുരേഷ് കുമാർ 276 വോട്ടിന് ജയിച്ചു കഴിഞ്ഞ തവണ 269 വോട്ടിനാണ് സിപിഎം ജയിച്ചിരുന്നത്.
മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി രമ്യ വി തുളസി ജയിച്ചത്. കോൺഗ്രസിന്റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തതോടെ എൽഡിഎഫിന് ഇനി ഒറ്റയ്ക്ക് ഭരിക്കാവുന്ന നിലയിലാണ് നിലവിൽ കോൺഗ്രസ് വിമതന്റെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്.
എറണാകുളത്ത് നാലു സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇത് നാലും അതതു പാർട്ടികൾ തന്നെ വിജയിച്ചു കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻ കാവ് മണ്ഡലത്തിൽ, ദീപക് ജോയി എംഎൽഎയായതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു മുഖ്യമന്ത്രി വിഡി സതീശന്റെ പറവൂർ മണ്ഡലത്തിലെ വടക്കേക്കര പഞ്ചായത്തിലെ ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. കോൺഗ്രസിന്റെ ജോസ് കുനിയന്തോടത്ത് 140 വോട്ടിനാണ് വിജയിച്ചത്
എറണാകുളം ജില്ലയിലെ പൂതൃക്കയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി വിജയിച്ചു. ട്വന്റി ട്വന്റിയുടെ ദീനാമ്മ ജേക്കബ് 399 വോട്ടുകൾക്കാണ് ജയിച്ചത് ഇതോടെ കോൺഗ്രസിനും ട്വന്റി ട്വന്റിക്കും പഞ്ചായത്തിൽ ഏഴു സീറ്റുകൾ വീതമായി ചേലക്കരയിൽ യുഡിഎഫ് അട്ടിമറി വിജയം നേടി 16-ാം വാർഡ് എൽഡിഎഫിൽ നിന്നാണ് യുഡിഎഫ് വാർഡ് പിടിച്ചെടുത്തത്. പഞ്ചായത്തിൽ സമാസമം ആയിരുന്നു കക്ഷിനില വിജയത്തോടെ യുഡിഎഫ് ഭരണത്തിലേറാൻ സാധ്യതയേറി.
ചിറ്റൂർ പരുത്തിക്കാട് വാർഡിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ തുല്യ നിലയിലെത്തി എൽഡിഎഫിനും യുഡിഎഫിനും 433 വോട്ടുകൾ വീതം ലഭിച്ചു. ഇതേത്തുടർന്ന് നറുക്കെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. സുമേഷ് അച്യുതൻ എംഎൽഎയായതിനെത്തുടർന്ന് ഒഴിഞ്ഞ വാർഡാണിത്.
കോഴിക്കോട് കുറ്റിച്ചിറ വാർഡിൽ യുഡിഎഫ് വിജയിച്ചു പാലക്കാട് പട്ടഞ്ചേരി വാർഡ് എൽഡിഎഫ് വിജയിച്ചു മംഗലപുരം പഞ്ചായത്തിലെ പട്ടട വാർഡും എൽഡിഎഫ് വിജയിച്ചു. ഇടുക്കി മുട്ടം പഞ്ചായത്തിൽ 9 ാം വാർഡിൽ യുഡിഎഫ് വിജയിച്ചു. തിരുവല്ല കുറ്റൂരിൽ യുഡിഎഫ് വിജയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടന്ന 38 തദ്ദേശ വാർഡുകളിൽ, 22 എണ്ണം യു ഡി എഫിന്റെ സിറ്റിംഗ് വാർഡുകളായിരുന്നു. 15 എണ്ണം എൽ ഡി എഫിനൊപ്പം ട്വൻ്റി 20 അംഗം രാജി വെച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ നടന്നത് എം എൽ എമാർ രാജിവച്ചതിനെ തുടർന്ന് ഒഴിവ് വന്ന 8 തദ്ദേശ വാർഡുകളുണ്ട്. ഇതിൽ 7 ഉം യു ഡി എഫ് സിറ്റിംഗ് സീറ്റുകളാണ്