Kerala
പാലായിൽ ഒരു സംരംഭകന് ഏതൊരു സംരംഭവും തുടങ്ങുവാനുള്ള സുഹൃദ പട്ടണമായി മാറണം :പഴയിടം രുചിയെ കുറിച്ച് തന്നെ
പാലാ എന്ന പട്ടണം നിക്ഷേപകന് അന്യമാവുന്ന രീതിയിൽ മാധ്യമങ്ങൾ വളരുന്ന കാഴ്ചയാണ് ഏകദേശം ഒരു വർഷത്തോളമായി നടന്നു വരുന്നത് .മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് പാലായിൽ നിക്ഷേപം നടത്തുന്നവരെ തുരത്തുന്ന നടപടി ഒരിക്കലും അംഗീകരിക്കുവാനാവില്ല.പാലായിലെ പ്രസിദ്ധമായ പഴയിടം ഹോട്ടലിനെതിരെ ചില മാധ്യമങ്ങൾ നടത്തുന്ന ഗ്വാ ഗ്വാ വിളി മതേതര പാലായുടെ അന്തസ്സ് കെടുത്തുന്ന രീതിയിലേക്ക് കടന്നിരിക്കുന്നു .
പാലായിൽ ഏതു മതക്കാരനും ഏതു ബിസിനസും നടത്തുവാനുള്ള സ്വാവതന്ത്രമുണ്ട്.അതുകൊണ്ടു തന്നെ പഴയിടം രുചി എന്ന പേരിൽ സ്കൂൾ യുവജനോത്സവത്തിനു രുചികരമായ ഭക്ഷണം വിളമ്പുന്ന ടീം ഹോട്ടൽ തുടങ്ങിയപ്പോൾ മതേതര പാലാ അതിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു .ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും അവിടെ ചെന്ന് ഉ ഭക്ഷണം കഴിക്കണമെങ്കിൽ അൽപ്പം കാത്ത് നിൽക്കണമെന്ന അവസ്ഥ തന്നെ വന്നു ചേർന്നു.തനി വെജിറ്റേറിയനെ അവിടെ ലഭിക്കൂ എന്ന വിശ്വാസവും ;ഭക്ഷണത്തിന്റെ തനത് രുചിയും ഇതിനു ഉപോൽബലകമാണ് .
എന്നാൽ പഴയിടത്തിന്റെ ഈ വളർച്ച പലർക്കും ഇഷ്ട്ടപ്പെട്ടിരുന്നില്ലയെന്നുള്ളത് പതുക്കെ പതുക്കെ മറ നീക്കി പുറത്ത് വന്നു കൊണ്ടിരിക്കയാണ് .പാടം നികത്തിയ സ്ഥലത്താണ് ഇപ്പോൾ പഴയിടം രുചി പ്രവർത്തിക്കുന്നത് .കൈകഴുകുവാൻ അവിടെ ഉപയോഗിക്കുന്നത് അവിടെ തന്നെയുള്ള ഒരു കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത് .പാടത്തിലെ വെള്ളമായതിനാൽ അതിൽ ചെളിയുടെ അംശം ഉള്ളതിനാൽ ലേശം മഞ്ഞക്കളറുള്ള വെള്ളമാണ് ലഭിക്കുന്നത്.അതിനായി ഹോട്ടൽ ഉടമകൾ 10 അടിയോളം ഉയരമുള്ള മൂന്ന് കൂറ്റൻ ട്രീറ്റ് മെന്റ് പ്ലാന്റിലൂടെ കടത്തി വിട്ട് ശുദ്ധീകരിച്ച വെള്ളമാണ് ഉപയോഗിക്കുന്നത് .പക്ഷെ ഒരു ഉപഭോക്താവ് വെള്ളത്തിൽ ചെളി നിറം കണ്ടപ്പോൾ അതിനെതിരെ പരാതിപ്പെട്ടിരുന്നു .രാവിലെ തുറക്കുമ്പോൾ കുറച്ച് വെള്ളം കളർമാറി ലഭിക്കും അതിനു ശേഷം ലഭിക്കുന്നത് ശുദ്ധി ചെയ്ത വെള്ളമാണ് .
ഇക്കാര്യം പരാതിക്കാരനെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ് .ഞങ്ങളുടെ ഭാഗത്ത് ചെറിയൊരു തെറ്റ് പറ്റി,അതിനു നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും ഹോട്ടൽ ഉടമകൾ പറയുന്നു .തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ചില കേന്ദ്രങ്ങൾ വാർത്ത ചെയ്യുകയുണ്ടായി . ഇത് മുൻസിപ്പൽ ആരോഗ്യ വിഭാഗവും ഗൗരവത്തിലെടുത്ത് പരിശോധന നടത്തുകയുണ്ടായി .ആ പരിശോധന നടക്കുമ്പോൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കൂടെ ഇതെഴുതുന്ന ലേഖകനും ഉണ്ടായിരുന്നു .മൂന്നു വനിതാ ഉദ്യോഗസ്ഥരാണ് വന്നത് കൂടെ രണ്ടു മുൻസിപ്പൽ ജീവനക്കാരും ഉണ്ടായിരുന്നു .കിണറ്റിൽ നിന്നും വെള്ളം ഒരു ടാങ്കിൽ വന്നു നിറയുന്നു ഈ ടാങ്ക് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുൻസിപ്പൽ ജീവനക്കാർ കയറി പരിശോധിച്ചു.ടാങ്കിന്റെ സൈഡിൽ മഞ്ഞ കലർന്ന ചെളി പിടിച്ചിരുന്നത് ജീവനക്കാർ വനിതാ ഉദ്യോഗസ്ഥരെ കൈപ്പത്തിയിൽ പറ്റിയ ചെളി ഉയർത്തി കാണിക്കുകയും ചെയ്തു .
ഈ വെള്ളം ഈ മൂന്ന് ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ കയറിയിറങ്ങി വരുമ്പോൾ കിട്ടുന്ന വെള്ളം ഇതാണ് എന്ന് പറഞ്ഞു കൊണ്ട് അവസാനത്തെ ടാപ്പിൽ നിന്നും മുൻസിപ്പൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവർ പരിശോധിക്കുകയും അത് ശുദ്ധമാണെന്നു അവർക്കു ബോധ്യപ്പെടുകയും ചെയ്തതാണ് .അന്ന് അവരുടെ സാന്നിധ്യത്തിൽ ട്രീറ്റ് ചെയ്ത വെള്ളം പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു .കിണറ്റിൽ നിന്നും നേരിട്ട് വെള്ളം വന്നു വീഴുന്ന ടാങ്ക് ആഴ്ചയിൽ ഒന്ന് വച്ച് ക്ളീനാക്കണമെന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടൽ മാനേജരോട് പറഞ്ഞതിന് ഈ ലേഖകൻ സാക്ഷിയാണ് .ഈ സമയം അവിടെ എത്തിയ രണ്ടു മാധ്യമ പ്രവർത്തകരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തു .പഴയിടം മാനേജ്മെന്റ് വാക്കേറ്റം ഉണ്ടാക്കിയെന്ന് പറയുന്നത് പച്ച ക്കള്ളമാണ്.അവിടെങ്ങനെയൊരു വാക്കേറ്റം ഉണ്ടായിട്ടില്ല.അതുപോലർ ഹോട്ടലും പരിസരത്തും മാലിന്യങ്ങൾ കൂമ്പാരം കൂടി ദുർഗന്ധം വമിക്കുന്നു എന്ന് പറയുന്നതും പച്ചക്കള്ളമാണ്.അവിടെ അങ്ങനെയൊരു മാലിന്യ കൂമ്പാരമില്ല .
ഇതേ കേന്ദ്രങ്ങൾ പുത്തൻപള്ളി കുന്നു ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡൻ സൂപ്പർ മാർക്കറ്റിനെതിരെയും , വാർത്ത ചെയ്തിരുന്നു .എന്നാൽ അദ്ദേഹം അത് കാര്യമായിട്ട് എടുത്തില്ല .സെന്റ് തോമസ് ഹൈസ്കൂളിന് എതിർവശത്തുള്ള മീൻകടയിൽ പാർക്കിങ് തെറ്റിക്കുന്നു എന്ന് കാണിച്ച് ഇതേ ശക്തികൾ വാർത്ത ചെയ്യുകയും ട്രാഫിക് പൊലീസിന് വാട്ട്സാപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു .അവസാനത്തെ ഇരയാണ് ഇപ്പോൾ പഴയിടം രുചി യെ പിടികൂടിയിരിക്കുന്നത് .ഇതിന്റെ പിന്നിലെ സാമ്പത്തികം അടക്കമുള്ള കാര്യങ്ങൾ വ്യാപാരി വ്യവസായി അസോസിയേഷൻ ജനങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തണം .സാമ്പത്തികം ചോദിച്ചതാര് ഏതു മാധ്യമത്തിന്റെ ഏത് ലേഖകൻ എന്ന് വ്യക്തമാക്കണം.അല്ലാതെ വ്യാപാരി വ്യവസായികൾ പുക മറ സൃഷ്ടിക്കുകയല്ല ചെയ്യേണ്ടത്.കുറ്റം ചെയ്തതാര് എന്ന് വ്യക്തമായി തന്നെ പറയേണ്ടതുണ്ട് .
പണ്ട് കിഴതടിയൂർ ജംഗ്ഷൻ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഇന്ന് പഴയിടം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് തന്നെ ചില ശക്തികൾക്ക് ഇഷ്ട്ടപ്പെട്ടിട്ടില്ല .ബാംഗ്ലൂർ ബസുകൾ നിർത്തുന്നതും തുടങ്ങുന്നതുമെല്ലാം ഇപ്പോൾ പഴയിടത്തു നിന്നുമാണ് .61 ഓളം കുടുംബങ്ങളാണ് ഈ പഴയിടം രുചിയെന്ന ഹോട്ടലുകൊണ്ടു കഴിഞ്ഞു കൂടുന്നത് .61 പേർക്ക് ജോലി നൽകുന്നത് കൂടാതെ പരോക്ഷമായി ഒരു നൂറ് പേർക്ക് ജീവിതമാർഗവും ലഭ്യമാവുന്നുണ്ട് പഴയിടം മൂലം .ഉദാഹരണമായി വാഴയിലയിൽ ഭക്ഷണം നൽകുമ്പോൾ വാഴയില കച്ചവടക്കാരനും .അത് കൊണ്ട് വരുന്ന വാഹന ഉടമയ്ക്കും .വാഴകര്ഷകനുമടക്കം പത്തോളം പേർ പരോക്ഷമായി ജീവിത മാർഗം കണ്ടെത്തുന്നു .എത്രയോ ഓട്ടോ റിക്ഷ തൊഴിലാളി കുടുംബങ്ങൾക്ക് പഴയിടം മൂലം ഓട്ടം ലഭിക്കുന്നുണ്ട് .അതൊക്കെ നിസ്സാര വൽക്കരിച്ചു കൊണ്ട് പഴയിടത്തെ കല്ലെറിയുമ്പോൾ ;പഴയിടം രുചിയെ സംരക്ഷിക്കുവാനും ഇവിടെ ജനങ്ങൾ സംഘടിക്കേണ്ടി വരും.അത് പാലായിൽ പുത്തനൊരു സംരംഭക അവബോധം സൃഷ്ടിക്കുകയും ചെയ്യും .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ