Kerala
ഇതിഹാസ താരം പി ടി ഉഷയുടെ റെക്കോർഡ് തിരുത്തി :ഭാരതത്തിന്റെ വിദ്യ ക്കു ഏഷ്യൻ ഗെയിംസിൽ വെങ്കല നേട്ടം
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് തിരുത്തി ഇന്ത്യയുടെ വിദ്യ രാമരാജിന് വെങ്കലം. ഇതിഹാസ താരം പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്നാണ് 28-കാരിയായ വിദ്യ വെങ്കലം സ്വന്തമാക്കിയത്. 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിദ്യ പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്.
1984-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 2023-ൽ ഹാംഗ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഉഷയുടെ 55.42 സെക്കൻഡ് എന്ന റെക്കോർഡിനൊപ്പം എത്തുവാൻ വിദ്യയ്ക്ക് സാധിച്ചിരുന്നെങ്കിലും,
അത് മറികടക്കാൻ കഴിഞ്ഞിരുന്നില്ല. നഗോയയിൽ തൻറെ സമയം 0.67 സെക്കൻഡ് മെച്ചപ്പെടുത്തി, 400 മീറ്റർ ഹർഡിൽസിൽ 55 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിതയായി വിദ്യ മാറി