Kottayam
രാവിലെ അഞ്ചരയ്ക്കുള്ള കുറവിലങ്ങാട് പള്ളിയിലെ കുർബാന കൂടി ;വല്ലാർപാടം പള്ളിയിൽ ഉൾപ്പെടെ 8 മരിയൻ പള്ളികളിൽ പ്രാർത്ഥിച്ചു മടങ്ങുന്ന മരിയൻ തീർഥാടനവുമായി കെ എസ് ആർ ടി സി പാലാ
പാലാ :രാവിലെ അഞ്ചരയ്ക്കുള്ള കുറവിലങ്ങാട് പള്ളിയിലെ കുർബാന കൂടി ;വല്ലാർപാടം പള്ളിയിൽ ഉൾപ്പെടെ 8 മരിയൻ പള്ളികളിൽ പ്രാർത്ഥിച്ചു മടങ്ങുന്ന മരിയൻ തീർഥാടനവുമായി കെ എസ് ആർ ടി സി പാലാ .
മരിയ ഭക്തരുടെ ആവശ്യപ്രകാരമാണ് പാലാ കെ എസ് ആർ ടി സി ഇങ്ങനെയൊരു ടൂർ പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത് .കുറവിലങ്ങാട് പള്ളി.മഞ്ഞ് മാതാ പള്ളി , ലൂർദ് മാതാ പള്ളി , ജീവ മാതാ പള്ളി , വള്ളാച്ചിറ പള്ളി . പ്രത്യാശയുടെ മാതാവിൻ്റെ പള്ളി , വരാപുഴ ബസലിക്ക , വല്ലാർപാടം ബസലിക്ക തുടങ്ങിയ ദേവാലയങ്ങളളിലൂടെയാണ് ആനവണ്ടി തീർത്ഥാടനം നടത്തുന്നത്
29.92006 രാവിലെ 5 ന് യാത്രതിരിക്കുന്ന തീർത്ഥാടനം കുറവിലണാട് പള്ളിയിലെത്തി കുർബ്ബാനയിൽ പങ്കെടുക്കും വൈകിട്ട് വല്ലാർപാടം ബസിലിക്കയിലെത്തി നേർച്ച കാഴ്ചകൾ സമർപ്പിച്ച് പ്രാർത്ഥിച്ച് തിരിച്ച് പാലായിലെത്തി ചേരുന്ന തീർത്ഥാടനത്തിന് 560 രൂപയാണ് ഫീസ്.
ബുക്കിംഗിനായി 94474330 90, 9447 572249/7907607411 എന്നീ നമ്പരുകളിൽ ബുക്ക് ചെയ്യാം. കിട്ടാത്തവർ 94474330 90 എന്ന നമ്പരിൽ വാട്ട്സാപ്പ് സന്ദേശം അയയ്ക്കുക