Kerala

ഐഡിയൽ പബ്ലിക് ലൈബ്രറിയും വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വയലാർ സ്മൃതിയും ഗാനസന്ധ്യയും സെപ്റ്റംബർ 27 ഞായറാഴ്ച (നാളെ) ഈരാറ്റുപേട്ടയിൽ

Posted on

ഈരാറ്റുപേട്ട: ഐഡിയൽ പബ്ലിക് ലൈബ്രറിയും വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വയലാർ സ്മൃതിയും ഗാനസന്ധ്യയും സെപ്റ്റംബർ 27 ഞായറാഴ്ച (നാളെ) ഈരാറ്റുപേട്ട നടയ്ക്കൽ ബറക്കാത്ത് ഓഡിറ്റോറിയത്തിൽ നടക്കും.
വൈകിട്ട് 6.30ന് നടക്കുന്ന പരിപാടി പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ പ്രതിഭാധനനായ ഗാനരചയിതാവും കവിയുമായ വയലാർ രാമവർമ്മയുടെ കാവ്യജീവിതവും മലയാള സാഹിത്യത്തിനും സംഗീതത്തിനും അദ്ദേഹം നൽകിയ സംഭാവനകളും അനുസ്മരിക്കുന്ന പരിപാടിയാണിത്.
കവിയും പ്രഭാഷകനുമായ സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും.
തുടർന്ന് കൊച്ചിൻ മൻസൂർ നയിക്കുന്ന വയലാർ ഗാനസന്ധ്യ അരങ്ങേറും. വൈകിട്ട് അഞ്ചുമുതൽ പ്രാദേശിക ഗായകരുടെ ഗാനമേളയും ഉണ്ടായിരിക്കും.
പ്രവേശനം സൌജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version