Kerala
വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നു
കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആന്റോ അഗസ്റ്റിന് അന്വേഷണ സംഘം നോട്ടീസ് നൽകി.
വരുന്ന തിങ്കളാഴ്ച കൊച്ചി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് എതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.