Kerala
പാലാ നഗരസഭ ചെത്തിമറ്റം12 വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷയിൽ ഫ്രാൻസിസ് ജോർജ് എംപി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന്റെ കാവടത്തിൽ മിനി മാസ്റ്റ് ലൈറ്റിന് 2ലക്ഷം രൂപ അനുവദിച്ചു
പാലാ നഗരസഭ ചെത്തിമറ്റം12 വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷയിൽ ഫ്രാൻസിസ് ജോർജ് എംപി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന്റെ കാവടത്തിൽ മിനി മാസ്റ്റ് ലൈറ്റിന് 2ലക്ഷം രൂപ അനുവദിച്ചു.നിരവധി ഭക്തർ വരുന്ന തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ മാണി സി കാപ്പൻ എംഎൽഎ അമ്പലത്തിന്റെ മുൻവശത്തു മിനി മാസ്റ്റ് അനുവദിച്ചിരുന്നു.
അതിന്റ വർക്കുകൾ അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ട് പാലാ ഈരാറ്റുപേട്ട മെയിൻ റോഡിൽ നിന്ന് അമ്പലത്തിലേക്ക് കയറി വരുന്ന കാവടത്തിൽ ലൈറ്റ് കുറവാണെന്ന് ബോധ്യപ്പെട്ട വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പിൽ ഫ്രാൻസിസ് ജോർജ് എംപിക്ക് നിവേദനം നൽകി അതിൽ പ്രകാരമാണ് ഫ്രാൻസിസ് ജോർജ് എംപി
മിനിമാസ്റ്റ് ലൈറ്റിന് 2ലക്ഷം അനുവദിച്ചത്. മിനി മാസ്റ്റർ ലൈറ്റ് അനുവദിച്ച ഫ്രാൻസിസ് ജോർജ് എംപിക്കും ലൈറ്റിനായി മുന്നിൽ നിന്ന് പ്രവർത്തിച്ച വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പിലിനും തൃക്കയിൽ മഹാദേവക്ഷേത്ര ഉപദേശക സമിതി അഭിനന്ദങ്ങൾ അറിയിച്ചു.