Kerala
പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ – ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ – ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കുമെന്ന് വെറുതെ പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ലെന്നും അത് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ മാപ്പ് പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം. മുൻപ് പ്രസിദ്ധീകരിച്ച മാപ്പ് സാധാരണക്കാർക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ളതല്ല.
കൂടാതെ കേന്ദ്രസർക്കാരിലേക്ക് സംസ്ഥാന ഉദ്യോഗസ്ഥർ അയച്ച റിപ്പോർട്ടിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.