Kerala

അന്തരിച്ച സാംസ്‌കാരിക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍

Posted on

അന്തരിച്ച സാംസ്‌കാരിക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ‘കലാരംഗത്ത് സൂര്യശോഭയോടെ തിളങ്ങിനിന്ന പ്രിയപ്പെട്ട കൃഷ്ണമൂര്‍ത്തി വിടവാങ്ങി. കേവലമൊരു കലാസംഘാടകനായിരുന്നില്ല അദ്ദേഹം.

പ്രഗല്‍ഭരായ സംഗീതജ്ഞരും നര്‍ത്തകരുമെല്ലാം അദ്ദേഹത്തിന്റെ ഒരു വിളിയില്‍ ഓടിയെത്തുകയും കലാപ്രകടനം നടത്തുകയും ചെയ്യുമായിരുന്നു. പണ്ഡിറ്റ് രവിശങ്കറും, ദാസേട്ടനും, ബാലമുരളി കൃഷ്ണയും, ശോഭനയും ഉള്‍പ്പെടെ നിരവധി സര്‍ഗ്ഗപ്രതിഭകളെ സൂര്യയിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

എണ്‍പതുകളിലും തൊണ്ണൂറുകളിലും തലസ്ഥാനത്ത് സാംസ്‌കാരിക ഉത്ഥാനത്തിന് വിളക്കേന്തിയ സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയുടെ ജീവാത്മാവായിരുന്നു അദ്ദേഹം. 110 ദിവസം നീളുന്ന ഇന്ത്യയിലെ ഏറെ പ്രധാനപ്പെട്ട സൂര്യ നൃത്ത സംഗീതോത്സവത്തിന്റെ സംഘാടകനും

മേല്‍വിലാസം എന്ന ചിത്രത്തിന്റെ രചയിതാവും കൂടിയായ കൃഷ്ണമൂര്‍ത്തിയെ രേഖപ്പെടുത്താതെ കേരളത്തിന്റെ കലാചരിത്രം പൂര്‍ണമാവില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’- മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version