Kerala

രാഷ്ട്രിയ പ്രസക്തി നഷ്ടപ്പെട്ട പ്രതാപന്റെ പ്രതാപം വീണ്ടെടുക്കാൻ രാഷ്ട്രീയ ധാർമികത ഇല്ലാതെ ഘടകകക്ഷികളുടെ ആഭ്യന്തര കരങ്ങളിൽ ഇടപെടുന്നത് ടീംയുഡിഫ്ന്റെ ടീം സ്പിരിറ്റ്‌ നഷ്ടപ്പെടുത്തുന്നു :യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ :അമൽ ടോം കോലോത്ത് 

Posted on

കോട്ടയം :രാഷ്ട്രിയ പ്രസക്തി നഷ്ടപ്പെട്ട പ്രതാപന്റെ പ്രതാപം വീണ്ടെടുക്കാൻ രാഷ്ട്രീയ ധാർമികത ഇല്ലാതെ ഘടകകക്ഷികളുടെ ആഭ്യന്തര കരങ്ങളിൽ ഇടപെടുന്നത് ടീംയുഡിഫ്ന്റെ ടീം സ്പിരിറ്റ്‌ നഷ്ടപ്പെടുത്തുന്നു :യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ :അമൽ ടോം കോലോത്ത്

ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഫ് മിന്നുന്ന വിജയം നേടിയപ്പോൾ. തരംഗത്തിലും ടി.എൻ പ്രതാപൻ തോൽവി ഏറ്റുവാങ്ങിയതിന്റെ ജാള്യത മറക്കാൻ യുഡിഎഫിലെ  മൂന്നാമത്തെ വലിയ പാർട്ടിയായ കേരള കോൺഗ്രസ്‌ പാർട്ടിയുടെ സാമൂന്നതനായ നേതാവ് . പി. ജെ ജോസഫ് സാറിനെ അസഭ്യം പറഞ്ഞു

രാഷ്ട്രിയ കേരളത്തിൽ തന്റെ സാന്നിധ്യം തെളിയിക്കാനുള്ള അപക്വവും  തരംതാഴ്ന്നതുമായ നിലപാട് മാറ്റി മാപ്പ് പറഞ്ഞു പ്രസ്താവന പിൻവലിക്കണമെന്നും. ടീം യുഡിഫ്ന്റെ ഐക്യത്തിനും കെട്ടുറപ്പിനും കോട്ടം വരുത്തുന്ന കാലഹാരണപ്പെട്ട ഇത്തരക്കാരെ യുഡിഫ് നേതൃത്വം നിലക്ക് നിരുത്തണമെന്നും അമൽ ടോം ആവശ്യപ്പെട്ടു .

യുഡിഫ് സ്ഥാപക കൺവീനറും മുതിർന്ന നേതാവുമായ  പി.ജെ ജോസഫ് സാറിനെ ലക്ഷ്യം വെച്ചുള്ള താങ്കളുടെ പ്രസ്താവന രാഷ്ട്രിയ മര്യാദക്ക് യോജിച്ചതല്ലാ ഇത്തരം പ്രവർത്തികൾ തുടർന്നാൽ ഇനിയുള്ള കാലങ്ങളിലും താങ്കളുടെ രാഷ്ട്രീയ പ്രതാപം നഷ്ടപ്പെട്ട താങ്കളെ കേരള പൊതു സമൂഹം വീട്ടിലിരുത്തുമെന്നു ഓർമ്മപ്പെടുത്തുന്നു.

ഡോ: അമൽ ടോം കോലോത്ത്,
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version