Kerala

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം

Posted on

പത്തനംതിട്ട: കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം. 5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് മാത്രം 15,000 ആണ്.

സ്പോട്ട് ബുക്കിംഗ് കൂടിയാകുമ്പോൾ 17,000ത്തിലധികം ആളുകൾ ദർശനത്തിന് എത്തും. ഒരാൾക്ക് ഒരു ടിൻ അരവണ വീതം എന്ന നിയന്ത്രണം കൊണ്ടുവന്നത് കഴിഞ്ഞദിവസം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അരവണ പ്ലാന്റിൽ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം നിർത്തിയത്.

എന്നാൽ, മാസപൂജക്കുള്ള തിരക്ക് മുൻകൂട്ടി കണ്ട് കരുതൽ ശേഖരം ഒരുക്കുന്നതിൽ ദേവസ്വം ബോർഡിന് ഉണ്ടായ വീഴ്ചയാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version