Kerala

കോൺഗ്രസുമായി ഐക്യപ്പെട്ട് പോകണമെന്ന് താല്പര്യമുണ്ടായിരുന്നു;വ്യക്തി പരമായ സൗകര്യം മൂലമാണ് ഇന്ന് വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നതെന്ന് കൗൺസിലർ രജിത പ്രകാശ്

Posted on

കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, പാർട്ടിയുടെ അഭിമാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുകയും, ആ തീരുമാനത്തിനൊപ്പം ഉറച്ചുനിൽക്കുകയും ചെയ്തിരുന്നു.

അതോടൊപ്പം, മുൻ ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയത്തിൽ, ശരിയെന്ന് ബോധ്യപ്പെട്ട നിലപാടിന്റെ അടിസ്ഥാനത്തിലാണ് അനുകൂലമായി വോട്ട് ചെയ്തത്. ഇതിന് പിന്നിൽ യാതൊരു വ്യക്തിപരമായ പ്രശ്നങ്ങളോ വിരോധങ്ങളോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.

തുടർന്ന് നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെടുത്ത മായാ രാഹുലിന് അനുകൂലമായാണ് ഞാൻ വോട്ട് ചെയ്തത്. എന്നാൽ പിന്നീട് എന്നെ കോൺഗ്രസ് വിമതയായി മുദ്രകുത്തുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.

തുടർന്നുണ്ടായ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ പാർട്ടിയുമായി അഭിപ്രായ ഐക്യം ഉണ്ടാകുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്തരമൊരു ഐക്യം സാധ്യമാകാത്ത സാഹചര്യത്തിൽ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വിട്ടുനിൽക്കുവാൻ തീരുമാനിച്ചതിൽ ഒരു കാരണം. കൂടാതെ വ്യക്തിപരമായ അസൗകര്യവും ഇതിന് ഭാഗമാകേണ്ടി വന്നു. എന്നത് യാദൃശ്ചികമാണ്.
.
ജനങ്ങൾ എന്നിൽ ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും നിർവഹിക്കുകയും, ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും.

വ്യക്തിപരമായ താൽപര്യങ്ങൾക്കല്ല, ജനങ്ങളുടെ താൽപര്യങ്ങൾക്കും ഞാൻ വിശ്വസിക്കുന്ന നിലപാടുകൾക്കും മുൻഗണന നൽകിക്കൊണ്ട് തുടർന്നും പ്രവർത്തിക്കുമെന്നും അറിയിക്കുന്നു.

രജിത പ്രകാശ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version