Kerala
10 വർഷം ഭരിച്ചതിന്റെ സുഖം തോന്നി., ഭരണം മതി സമരം വേണ്ട എന്ന ചിന്ത വന്നു.,തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നം ഉണ്ടെന്ന തോന്നൽ വന്നതെന്ന് തോമസ് ഐസക്ക്
മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയെങ്കിൽ നന്നാവുമായിരുന്നുവെന്ന് തോമസ് ഐസക്ക്. തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നം ഉണ്ടെന്ന തോന്നൽ വന്നതെന്ന് അഭിപ്രായപ്പെട്ട തോമസ് ഐസക്ക് പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം ഉണ്ടായി എന്നും ചൂണ്ടിക്കാട്ടി. 10 വർഷം ഭരിച്ചതിന്റെ സുഖം തോന്നി. ഭരണം മതി സമരം വേണ്ട എന്ന ചിന്ത വന്നു.
അത് സംഘടനയെ ബാധിച്ചു. പാർട്ടിക്കെതിരായി വന്ന അപഖ്യാതികൾ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. തിരുത്തലുകളുടെ തുടർച്ച ഇനിയും ഉണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു. പാർട്ടി സംവിധാനങ്ങളെ ഞങ്ങൾ നന്നാക്കാൻ തീരുമാനിച്ചു.
ദൗർബല്യങ്ങൾ മറികടക്കാനുള്ള പരിപാടികൾക്ക് രൂപം നൽകി. ഇനി ജനങ്ങളുമായി കൂടുതൽ അടുക്കും. സംഘടന വീഴ്ചകൾ പരിഹരിക്കും. വർഗ -ബഹുജന അടിത്തറ ശക്തിപ്പെടുത്തുമെന്നും തോമസ് ഐസക്ക് വിശദമാക്കി