Kerala

സിപിഐഎം ലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു :പി ജയരാജൻ സെക്രട്ടറിയേറ്റിൽ എത്തിയത് :പിണറായി പിടി: അയഞ്ഞതിന്റെ ലക്ഷണം

Posted on

സിപിഐഎം ലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു :പി ജയരാജൻ സെക്രട്ടറിയേറ്റിൽ എത്തിയത് പാർട്ടിയിലെ പിണറായി പിടി അയഞ്ഞതിന്റെ ലക്ഷണമായാണ് നിരീക്ഷകർ കാണുന്നത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായി നിലകൊണ്ട പയ്യന്നൂരും തളിപ്പറമ്പും 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ LDF-ന് നഷ്ടമായി. എന്നാൽ ഈ രണ്ട് മണ്ഡലങ്ങളിലും LDF-നെ പരാജയപ്പെടുത്തിയത് കോൺഗ്രസ് സ്ഥാനാർഥികളല്ല; UDF പിന്തുണയോടെ മത്സരിച്ച മുൻ CPM നേതാക്കളായ വി. കുഞ്ഞിക്കൃഷ്ണനും ടി. കെ. ഗോവിന്ദനുമാണ്.

പയ്യന്നൂരിൽ സംഭവിച്ചത്.പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണൻ 76,640 വോട്ട് നേടി. സിറ്റിംഗ് MLAയും CPI(M) സ്ഥാനാർഥിയുമായ ടി. ഐ. മധുസൂദനന് 69,153 വോട്ടാണ് ലഭിച്ചത്. 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞിക്കൃഷ്ണൻ വിജയിച്ചത്. മുൻ CPM ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞിക്കൃഷ്ണൻ പാർട്ടിയിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് UDF പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചത്. അദ്ദേഹത്തിന്റെ പാർട്ടി വിടലിന് പിന്നിൽ രക്തസാക്ഷി ഫണ്ട് സംബന്ധിച്ച ആരോപണങ്ങൾ ഉൾപ്പെടെയുള്ള തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തളിപ്പറമ്പിൽ ടി. കെ. ഗോവിന്ദൻ മാസ്റ്റർ 91,339 വോട്ട് നേടി. CPI(M) സ്ഥാനാർഥി പി. കെ. ശ്യാമള ടീച്ചർക്ക് 78,788 വോട്ടാണ് ലഭിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 12,551 വോട്ടിന്റെ ഭൂരിപക്ഷം. മുൻ CPM നേതാവായ ടി. കെ. ഗോവിന്ദൻ, പി. കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന എതിർപ്പിനൊടുവിൽ പാർട്ടി വിട്ട് മത്സരിക്കുകയായിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ശക്തമായ ഭിന്നത ഉണ്ടായിരുന്നുവെന്ന് അന്നത്തെ റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു.

പയ്യന്നൂർ: 2021-ൽ LDF സ്ഥാനാർഥി ടി. ഐ. മധുസൂദനന് 49,780 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. 2026-ൽ അതേ മണ്ഡലത്തിൽ അദ്ദേഹം 7,487 വോട്ടിന് പരാജയപ്പെട്ടു.തളിപ്പറമ്പ്: 2021-ൽ CPI(M)-ന്റെ എം. വി. ഗോവിന്ദൻ 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 2026-ൽ LDF സ്ഥാനാർഥി പി. കെ. ശ്യാമള 12,551 വോട്ടിന് പരാജയപ്പെട്ടു. ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾക്ക് ലഭിച്ച വ്യക്തിഗത പിന്തുണയും പാർട്ടിക്കുള്ളിലെ ഭിന്നതകളും നിർണായകമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള വിവിധ റിപ്പോർട്ടുകളിലെ വിലയിരുത്തൽ. വിജയിച്ച വി. കുഞ്ഞിക്കൃഷ്ണനും ടി. കെ. ഗോവിന്ദനും പിന്നീട് CPM നേതൃത്വത്തിന്റെ വിശദീകരണങ്ങളെ ചോദ്യം ചെയ്തിട്ടുമുണ്ട്.

അങ്ങനെ, പയ്യന്നൂരും തളിപ്പറമ്പും പറയുന്നത് ഒരു തിരഞ്ഞെടുപ്പ് ഫലത്തിന്റെ കഥ മാത്രമല്ല  പാർട്ടിയിലെ സ്ഥാനാർഥി നിർണയവും ആഭ്യന്തര ഭിന്നതകളും വോട്ടർമാരുടെ പ്രതികരണവും എങ്ങനെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാമെന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണം കൂടിയാണ്.തളിപ്പറമ്പിൽ ജില്ലാ നേതൃത്വം ഒരേയൊരു പേര് മാത്രമേ നിർദ്ദേശിച്ചുള്ളൂ അത് പി കെ ശ്യാമള  മാത്രമാണെന്നാണ് കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കു നൽകിയ റിപ്പോർട്ടിൽ നൽകിയിട്ടുള്ളത് .എന്നാൽ തളിപ്പറമ്പ ഏരിയ കമ്മിറ്റി നിർദ്ദേശിച്ചത് ജെയിംസ് മാത്യു വിന്റെ ഭാര്യ എസ് സുകന്യയെ ആയിരുന്നു .അത് മറച്ചു വച്ചാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കു വ്യാജ റിപ്പോർട്ട് നൽകിയത് .

ആ സുകന്യയെയാണ് ഇപ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് നിർദ്ദേശിച്ചിട്ടുള്ളത്.അതും സംസ്ഥാന സെക്രട്ടറിയെ അഖിലേന്ത്യാ സെക്രട്ടറി ശാസിച്ചതും പിണറായി വിജയൻറെ അപ്രമാദിത്വം സിപിഎം ൽ അയയുന്നതിന്റെ സൂചനയാണ് .അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി ജയരാജന് ജന്മനാട്ടിൽ വൻ സ്വീകരണം നൽകി . പാട്യത്തെ പ്രാദേശിക പാർട്ടി പ്രവർത്തകരാണ് സ്വീകരണം നൽകിയത്.പുനഃ സംഘടപ്പിക്കപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ അംഗമായ പി.ജയരാജൻ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുവരികയാണ്.

അർഹിച്ച ഘട്ടങ്ങളിലെല്ലാം തഴയപ്പെട്ട പി.ജയരാജന് കേന്ദ്ര നേതൃത്വത്തിൻെറ ഇടപെടലിലാണ് സംസ്ഥാന പാർട്ടിയിലെ ഉന്നത സമിതിയിലേക്ക് വഴിയൊരുങ്ങിയത്. ആർ.എസ്.എസ് ആക്രമണത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പി.ജയരാജനെ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയതോടെ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നൽകാനാണ് സിപിഐഎമ്മിൻെറ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version