Kerala
എട്ടുമാസത്തിനുള്ളിൽ രണ്ട് ചെയർപേഴ്‌സനെ നൽകിയതാണോ പാലായുടെ വികസനം :
പാലാ.നഗരസഭയുടെ കഴിഞ്ഞ 11 വർഷങ്ങൾക്കുള്ളിൽ ഉണ്ടായ ഭരണ നേട്ടങ്ങളിൽ.ഒന്നാണ് വർഷംതോറും ഓരോ ചെയർമാൻമാരും ചെയർപേഴ്സനും അത് ഇപ്പോൾ എട്ടുമാസത്തിനുള്ളിൽ തന്നെ രണ്ടു ചെയർപേഴ്സണിനുംരണ്ടു വൈസ് ചെയർമാൻമാരും ആയി വളർന്നിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന നിരവധി ജീവിത പ്രശ്നങ്ങളും. നാടിൻ്റെപ്രശ്നങ്ങളും ശ്രദ്ധിക്കാൻ നേരമില്ല അധികാര പദവിക്കുവേണ്ടി മാത്രം തല്ലിക്കൂട്ടുന്ന മുന്നണിയായി മാറിയിരിക്കുന്ന അവസ്ഥയാണ് ഈ കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ യുഡിഎഫും,എൽഡിഎഫും തമ്മിൽ പരസ്പരം മത്സരിച്ച് ജയിച്ച് കഴിഞ്ഞപ്പോൾ അധികാരത്തിനുവേണ്ടി മാത്രം നഗരസഭ വികസന മുന്നണിയായി മാറിയിരിക്കുകയാണ്.
വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരെ പരിഹസിക്കുന്ന ഈ നിലപാട് നിർത്തണം ടൗൺ ഏരിയയിലെ ഓടകൾ അടഞ്ഞു കിടക്കുന്നതു കൊണ്ട് ഒറ്റ് മഴയ്ക്ക്. തന്നെ പല റോഡുകളും മുട്ട യാളം വെള്ളക്കെട്ടിൽ ആകുകയാണ് പല നടപ്പാതകളും സുരക്ഷിതമല്ലാതെ കിടക്കുന്നു കൊണ്ടു കാൽനടക്കാർക്ക് റോഡിൽ ഇറങ്ങി നടക്കേണ്ടി വരികയും.പല അപകടങ്ങളും ഉണ്ടാകുന്ന അവസ്ഥയാണ്.
6 വർഷങ്ങൾക്കു മുമ്പ് ടൗൺ ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡ് മുകൾഭാഗം പൊളിച്ചു നീക്കിയിട്ട് ഇന്ന് വരെ പരിഹരിക്കുവാൻ കഴിയാത്തത് നഗരസഭ അധികാരികളുടെ കാര്യക്ഷമതയിലായിരുന്നു. ജനങ്ങളുടെ വാഗ്ദാനം ചെയ്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിട്ടൊണന്നും ആം ആദ്മി പാർട്ടി മുനിസിപ്പൽ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.പ്രസിഡണ്ടു.ജോയി കളരിക്കലിന്റെ അധ്യക്ഷയിൽ.കൂടിയ യോഗം.നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ.രാജു താന്നിക്കൽ,തോമസ് മാധവത്ത്,ജയേഷ് പി ജോർജ്,സെക്രട്ടറി ബിനു മാത്യൂസ്,സിബി വരിയാനിഎന്നിവർ പ്രസംഗിച്ചു.