Kerala
ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു
പാലാ : ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.സ്കൂളിലെ മലയാളം അധ്യാപകൻ ഇടമറുക് ഇല്ലിക്കൽ (പുതിയകുന്നേൽ )മജോ ജോസഫ് (52)ആണ് ഇന്ന് രാവിലെ 11 ഓടെ സ്കൂളിൽ കുഴഞ്ഞുവീണത്.
സ്കൂളിൽ കടലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽഏർപ്പെട്ടിരിക്കവേ കുഴഞ്ഞുവീണ അധ്യാപകനെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂലം മരണം സംഭവിക്കുകയായിരുന്നു.
ഇടമറുക് ഇല്ലിക്കൽ (പുതിയകുന്നേൽ) കുടുംബാംഗമാണ് .ഭാര്യ മഞ്ജു അറക്കുളം സ്കൂളിലെ ടീച്ചർ . .മകൻ ജെറാൾഡ് ബി വി എം കോളേജ് വിദ്യാർത്ഥി . സംസ്ക്കാരം പിന്നീട് .