India
റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളും പരസ്പരം അവരുടെ ഊർജകേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ്
റഷ്യ-യുക്രൈൻ സംഘർഷത്തിൽ പുതിയ പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്പരം അവരുടെ ഊർജകേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.
‘റഷ്യയുടെ ഊർജസംവിധാനങ്ങൾക്കുനേരെ ആക്രമണം നടത്തില്ലെന്ന് യുക്രൈൻ സമ്മതിച്ചിട്ടുണ്ട്. റഷ്യയും അങ്ങനെ ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ലോകത്ത് ഡീസൽവില ഉയരാൻ പ്രധാനകാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, അല്ലാതെ ഇറാൻ അല്ല’, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ലോകത്ത് ഡീസൽ വില ഉയർന്നതിനാൽ ലോക സമ്പത് വ്യവസ്ഥ തന്നെ തകിടം മറിയുന്ന അവസ്ഥ സംജാതമായിരുന്നു .കൂടാതെ അമേരിക്ക ഇസ്രായേൽ ഇറാൻ യുദ്ധവും കൂടിയായപ്പോൾ എണ്ണ വില പിന്നെയും ഉയർന്നത് പല രാജ്യങ്ങളുടെയും സമ്പത് വ്യവസ്ഥ തന്നെ തകിടം മറിക്കുന്ന തരത്തിലായി.