Kerala
പാലാ നഗരസഭാ :വിമതരെ തിരിച്ചുവരൂ ;വന്നാൽ കേസ് പിൻവലിക്കാം :റിയ ചീരാങ്കുഴി പൊതു വൈസ് ചെയർമാൻ സ്ഥാനാർഥി
പാലാ :വിമത കോൺഗ്രസുകാർക്ക് പുതിയ ഓഫ്ഫർ പ്രഖ്യാപിച്ചു കൊണ്ട് ഓണം ഓഫ്ഫർ തുടരുന്നു .ഓക്സിജനിലെ ഓണം ഓഫ്ഫർ തുടർ്‌ട്ടുന്നതു പോലെയാണ് പാലാ നഗരസഭയിലെയും ഓണം ഓഫ്ഫർ തുടരുന്നത് .റിയ ചീരാങ്കുഴിയെ പൊതു വൈസ് ചെയർമാൻ സ്ഥാനാര്ഥിയാക്കിയാൽ വിമതർക്കെതിരെയുള്ള തെരെഞ്ഞെടുപ്പ് കേസുകൾ പിൻവലിക്കാം എന്നതാണ് ഓണം ഓഫ്ഫർ വച്ചിരിക്കുന്നത് .
മുരിക്കുംപുഴ മുന്നണിയുടെ ഔദ്യോഗിക വക്താവായ മാറിയിരിക്കുന്ന ഒരു മുൻ കൗൺസിലറാണ് ഇപ്പോൾ ഓഫ്ഫറുമായി നടക്കുന്നത് .പക്ഷെ ഓഫ്ഫർ സ്വീകരിച്ചാൽ തെരെഞ്ഞെടുപ്പ് കേസ് പിൻവലിക്കൽ നടക്കുന്ന കാര്യമില്ലെന്നാണ് ഇക്കാര്യത്തിൽ നിശ്ചയമുള്ളവർ പറയുന്നത് .ഇതിനിടെ വിമതരിൽ പിളർപ്പ് ഉണ്ടാക്കുവാനായി രണ്ടു വിമത കൗൺസിലർമാർ ബിജു മാത്യൂസിന് പിന്തുണ പ്രഖ്യാപിച്ചെന്നും മുരിക്കുംപുഴ മുന്നണി പ്രചരിപ്പിക്കുന്നുണ്ട് .എന്നാൽ വിമത കൗൺസിലർമാർ ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടില്ലെന്നു കോട്ടയം മീഡിയയോട് പറഞ്ഞു .
അതേസമയം വൈസ് ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസിലെ ബിജു പാലൂപ്പടവൻ ഏറ്റെടുക്കണമെന്നും കേരളാ കോൺഗ്രസിൽ അഭിപ്രായം രൂപീകരിക്കപ്പെടുന്നുണ്ട് .എന്നിരുന്നാൽ മാത്രമേ നഗര വികസന മുന്നണിക്ക് കെട്ടുറപ്പ് ഉണ്ടാവുകയുള്ളൂവെന്നും അവർ പറയുന്നു .വിമത കൗണ്സിലര്മാരോട് ഇന്നലെ 5 മണിക്കുള്ളിൽ തങ്ങളുടെ സ്ഥാനാർഥി ആരാണെന്നു അറിയിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും വിമതർ അറിയിച്ചിട്ടില്ല .അവർ ജോസ് കെ മാണിയെ വിവരം അറിയിക്കുമെന്നാണ് റിപ്പോർട്ട്.