Kerala

12-ാം മൈലിൽ കഥകളിപ്പദവും കർണാടക സംഗീത ജുഗൽബന്ദിയും:ഞായറാഴ്ചയുടെ സായം സന്ധ്യകൾക്ക്  സംഗീത അർച്ചന; കാതിന് തേൻമഴയായി 

Posted on

പാലാ: പാലായിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള 12-ാം മൈൽ എന്ന കൊച്ചുഗ്രാമത്തിൽ സംഗീതത്തിന്റെ മനോഹര സായംസന്ധ്യയ്ക്ക് വേദിയൊരുങ്ങി. നായർ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കഥകളിപ്പദം, കർണാടക സംഗീത ജുഗൽബന്ദി പരിപാടി ആസ്വാദകർക്ക് വേറിട്ട സംഗീതാനുഭവമായി.

ഞായറാഴ്ച സായംസന്ധ്യ സംഗീതമയമായപ്പോൾ, പരിപാടി നടന്ന ഹാളിലേക്ക് കലാസ്വാദകരുടെ വലിയ ഒഴുക്കായിരുന്നു. തിങ്ങിനിറഞ്ഞ പ്രൗഢസദസ് നിറഞ്ഞ കൈയടികളോടെയാണ് കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചത്.കഥകളിയുടെ പാരമ്പര്യ സംഗീതവും കർണാടക സംഗീതത്തിന്റെ ശാസ്ത്രീയ ഭാവങ്ങളും സമന്വയിച്ച പരിപാടി സംഗീതാസ്വാദകരുടെ ഹൃദയം കവർന്നു. ഗ്രാമീണ അന്തരീക്ഷത്തിൽ നടന്ന ഈ സംഗീതാർച്ചന, പാരമ്പര്യ കലകളെ പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മനോഹരമായ വേദിയായി മാറി.

12-ാം മൈലിന്റെ സായംസന്ധ്യയ്ക്ക് സംഗീതത്തിന്റെ മാധുര്യം പകർന്ന ഈ കലാസന്ധ്യ, പാലായുടെ സാംസ്കാരിക ഭൂപടത്തിലെ ശ്രദ്ധേയമായ ഒരേടായി.കലാസന്ധ്യ നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു .അഡ്വ ശ്രീനിവാസൻ ; PN സുരേഷ് ബാബു;KM അനിൽ കുമാർ , B ബാബുരാജ് എന്നിവർ വിളക്ക് തെളിച്ചു .

കഥകളിപ്പദം കോട്ടക്കൽ മധുവും , കർണ്ണാടക സംഗീതം ജൈസൻ ജെ നായരും ആലപിച്ചു. ഗണേഷ് അയ്യർ ( വയലിൻ) വാഴപ്പള്ളി ശ്രീകുമാർ മൃദംഗം)കിടങ്ങൂർ രാജേഷ് ( ചെണ്ട) കലാമണ്ഡലം വിനിത് (മദ്ദളം)

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version