Kerala

പാലാ നഗരസഭാ :ഇനിയും നീട്ടികൊണ്ടു പോകാൻ ആവില്ല :വൈസ് ചെയർമാൻ തീരുമാനം ഉടൻ അറിയിക്കണം – നഗരവികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ

Posted on

.
വൈസ് ചെയർമാൻ തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ വിമതരുടെ ഭാഗത്ത് നിന്ന് ഒരു തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്ന് 5 മണിക്ക് മുൻപ് തീരുമാനം അറിയിക്കണമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടന്ന് കൺവീനർ ബിജു പാലുപ്പടവൻ പറഞ്ഞു. ഇത് അന്ത്യശ്വസനം അല്ലന്നും 12 അംഗങ്ങൾ ഉളള LDF കൗൺസിലർമാരിൽ 10 അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് എം പാർലമെൻ്റി പാർട്ടിയിലും തുടർന്ന് സംയുക്ത LDF പാർലമെൻറി പാർട്ടിയിലും നേതാക്കന്മാരുടെ നേത്യത്തിൽ ഇതിന് അംഗീകാരം ലഭിക്കേണ്ടതുണ്ടന്നും അതാണ് മുന്നണി മര്യാദയെന്നും അദ്ദേഹം വിശദീകരിച്ചു.

വിമതപക്ഷത്തുള്ള റ്റോണി തൈപറമ്പനും ബിജു മാത്യുസും അവകാശ വാദങ്ങൾ ഉന്നയിച്ച് ഇരുവരും വൈസ് ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജു പാലുപ്പടവൻ സമ്മതിച്ചു. എന്നാൽ കേരളാ കോൺഗ്രസ് എം പാർട്ടിയും പാർട്ടി ചെയർമാനും പറഞ്ഞ വാക്ക് ഇതുവരെ പൂർണ്ണമായും പാലിച്ചിട്ടുണ്ടന്നും അതനുസരിച്ച് 12 അംഗങ്ങൾ ഉള്ള ഞങ്ങൾക്ക് ഉറപ്പായും ജയിക്കാവുന്ന ചെയർപേഴ്സൻ സ്ഥാനം അവർക്ക് നൽകിയത്. വിമതരുടെ കൈവശം ഉണ്ടായിരുന്ന പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എന്നിവ മുഴുവൻ സമയവും അവർക്ക് തന്നെ നൽകുകയും ചെയ്തു. ഇതിനർത്ഥം ഭരണം അവർക്ക് നൽകി കഴിഞ്ഞുവെന്ന് തന്നെയാണ്.

മുഴുവൻ അംഗങ്ങളും LDF കൗൺസിലർമാർ ഉള്ള ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയും (വൈസ് ചെയർമാൻ ) അവർ അവശ്യപ്പെട്ടതിൻ പ്രകാരം നൽകാൻ തയ്യാറണന്ന് അവരെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ LDF 12 പേർ പിന്തുണച്ച് എടുക്കുന്ന തീരുമാനങ്ങളിലെല്ലാം പങ്കാളികളാകുന്നതിനാലും പോരായ്മകൾ വന്നാൽ ഒഴിഞ്ഞ് മാറാൻ സാധിക്കാത്തതിനാലും വൈസ് ചെയർമാൻ സ്ഥാനം എങ്കിലും ഏറ്റെടുക്കണമെന്ന് പാർട്ടിക്കിടയിലും പൊതുസമൂഹത്തിൽ നിന്നും പാർട്ടി നേത്യത്യത്തിൻ്റെ മുൻപിൽ ശക്തമായ അഭിപ്രായം ഉണ്ടായിട്ടുണ്ടെന്ന് ഉള്ളത് വാസ്തവമാണന്ന് കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി ലീഡർ കൂടിയായ ബിജു പാലുപ്പടവൻ പറഞ്ഞു. എന്നാൽ നഗരസഭയുടെ പദ്ധതി രൂപികരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും പിന്നിൽ നിന്ന് പ്രവൃത്തിക്കുന്ന താൻ അധികാരസ്ഥാനത്തിന് വേണ്ടി വൈസ് ചെയർമാൻ സ്ഥാനം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലന്നും ഈ സാഹചര്യത്തിലും ആവശ്യപ്പെടുന്നില്ലയെന്നും അദ്ദേഹം ആവർത്തിച്ചു.

വൈസ് ചെയർമാൻ സ്ഥാനത്തിന് വിമതരിൽ തർക്കം വന്ന സാഹചര്യത്തിൽ ഇരുകൂട്ടരുമായി കൺവീനർ എന്ന നിലയിൽ താൻ സംസാരിച്ചെങ്കിലും 2 പേരും ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ മായാ രാഹുലിനെ തെരത്തടുത്ത രീതിയിൽ തന്നെ വിമത 4 കൗൺസിലർമാരുടെ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് തീരുമാനം എടുക്കന്നതാണ് ഉചിതമെന്ന് അറിയിച്ച് പാർട്ടി നേത്യത്തിന് റിപ്പോർട്ട് നൽകിയതായും ബിജു പാലുപ്പടവൻ പറഞ്ഞു. അതനുസരിച്ചാണ് കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടിയും LDF പാർലമെൻറി പാർട്ടിയും നേതാക്കന്മാരുടെയും കൂടി സൗകര്യാർത്ഥം 16-ാം തീയതിയക്ക് മുൻപായി വിളിച്ച് ചേർക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്ന് തന്നെ അവരോട് മറുപടി തരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം തീരുമാനം പാർട്ടി നേത്യത്തിന് വിട്ടിരിക്കുകയാണന്നും കൺവീനർ ബിജു പാലുപ്പടവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version