Kerala
സന്തോഷത്തോടെ സ്വീകരിക്കുന്നവർ മുടിഞ്ഞു പോവുന്ന പാലാ നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം അർക്കാവും
പാലാ :സന്തോഷത്തോടെ സ്വീകരിക്കുന്നവർ മുടിഞ്ഞു പോവുന്ന പാലാ നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം അർക്കാവും.പാലാ നഗരസഭയുടെ വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്ന പുരുഷന്മാർ മുടിഞ്ഞു പോയ ചരിത്രമാണ് നിലവിലുള്ളത് .കെ.റ്റി.മാത്യ, സന്തോഷ് മണർകാട്, കെ.ആർ മുരളിധരൻ, കുര്യാക്കോസ് പടവൻ, ബൈന്നി മൈലാടൂർ എന്നിവരുടെ ഇപ്പോഴത്തെ അവസ്ഥ തന്നെയാണ് നിരീക്ഷകർ ഉയർത്തി കാട്ടുന്നത് .എന്നിരുന്നാലും പാലാ നഗരസഭ വൈസ് ചെയർമാൻ തർക്കം തുടരുകയാണ്. ഏകാഭിപ്രായത്തിൽ എത്തിക്കാനാവാതെ വിമതപക്ഷം.വിമതരിലെ ഭൂരിപക്ഷ തീരുമാനം വരട്ടെയെന്ന് നഗരവികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ.എന്ത് വില കൊടുത്തും വിപ്പ് ലംഘിച്ച വിമതരെ അയോഗ്യരാക്കി പുറത്താക്കാൻ അവശിഷ്ട യു ഡി ഫ് ടീം തെക്കേക്കര മെത്രാന്റെ നേതൃത്വത്തിൽ കരുക്കൾ നീക്കുന്നു .
വിമതർക്ക് മുഴുവൻ അധികാരവും കൈമാറി സിറോ ആകാതെ വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന് കേരളാ കോൺഗ്രസ് എം ലെ തുടക്കം മുതലേയുള്ള ഒരു വിഭാഗത്തിൻ്റെ അഭിപ്രായത്തിന് പിന്തുണയേറുന്നു. സ്ഥാനത്ത് നിന്ന് മാറി നിന്നാലും 12 പേർ പിന്തുണയ്ക്കുന്നതു കൊണ്ട് എൽ.ഡി.ഫ് ഭരണമല്ല എന്ന് പറഞ്ഞ് ഒരു കാര്യത്തിലും ഒഴിഞ്ഞ് മാറാനാവില്ലന്നും അവർ വാദിക്കുന്നു.
ചെയർപേഴ്സൺ തെരഞ്ഞടുപ്പ് പോലെ തർക്കങ്ങളില്ലാതെ പരവതാനി വിരിച്ചായിരിക്കില്ല , ഈ മാസം 16 ന് നഗരസഭയിൽ നടക്കുന്ന വൈസ് ചെയർമാൻ തെരഞ്ഞടുപ്പ്. ചെയർപേഴ്സൺ സ്ഥാനം നേടുകയും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി എന്നിവ നിലനിർത്തുകയും ചെയ്ത വിമത വിഭാഗത്തിന് വൈസ് ചെയർമാൻ സ്ഥാനം കൂടി നൽകരുതെന്ന് കേരളാ കോൺഗ്രസ് എം വിഭാഗത്തിലെ ഭൂരിപക്ഷ പ്രവർത്തകർക്കും അഭിപ്രായം ഉണ്ടെങ്കിലും അതിന് അർഹനായ ബിജു പാലുപ്പടവൻ സ്ഥാനത്തിന് വേണ്ടി തർക്കിച്ച് ചോദിച്ച് വാങ്ങാൻ ഇല്ലന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. പരിചയസമ്പത്തും മെയ് വഴക്കവുമുള്ള ബിജു പാലുപ്പടവൻ വൈസ് ചെയർപേഴ്സൺ ആയാൽ ഈ മുന്നണി ഭരണം ഗട്ടറിൽ ചാടിയാണങ്കിലും ലക്ഷ്യസ്ഥാനത്തിൻ്റെ മുക്കാൽ ഭാഗത്ത് എങ്കിലും എത്തിക്കുമെന്ന് നിക്ഷ്പക്ഷർ വിലയിരുത്തുന്നു
.കേരളാ കോൺഗ്രസ് എം ന് വേണ്ടങ്കിൽ വൈസ് ചെയർമാന് അർഹതയുണ്ടന്ന ആവശ്യവുമായി സി.പി.എം.രംഗത്തുണ്ട് .ചെയർപേഴ്സൺ തെരഞ്ഞടുപ്പ് കഴിഞ്ഞിട്ട് മൂന്നാഴ്ചയായിട്ടും അവരുടെ വൈസ് ചെയർമാനെ തീരുമാനിക്കാൻ പാഴൂർ പടി പുരയ്ക്കൽ പോകേണ്ട അവസ്ഥയിലായി വിമതപക്ഷം. ഇതിനിടയിൽ പമ്മിയിരുന്ന് തെക്കെക്കര മെത്രാൻ ; വിമതരെ പുറത്താക്കാൻ പളനി, മണർകാട് പള്ളി കറങ്ങി നേർച്ച കാഴ്ചകൾ സമർപ്പിച്ച് പാലായിൽ എത്തിയ തെക്കേക്കര മെത്രാന് ; റ്റോണി തൈപറമ്പനോ ബിജു മാത്യസോ വൈസ് ചെയർമാൻ ആകണമെന്ന നിർബന്ധത്തിലാണ്.അതിൽ തന്നെ ബിജു മാത്യൂസ് ആവുന്നതാണ് തെക്കേക്കര മെത്രാന് ഇഷ്ട്ടം .തെക്കേക്കര മെത്രാൻ ഒന്നു മൂളിയാൽ അങ്ങയുടെ ഇഷ്ട്ടം പോലെ എന്ന് പറയുന്നവരാണ് പ്രതിപക്ഷത്തെ തൊടുപുഴ കുഞ്ഞാണ്ട കോൺഗ്രസ് .
ഒരു വെടിക്ക് രണ്ട് പക്ഷി. ഒന്ന് .എതിർപക്ഷം തോൽക്കുമെന്ന് ഉറപ്പ് ഉണ്ടെങ്കിലും കൈപ്പത്തിയിൽ ജയിച്ച കോൺഗ്രസിലെ സെബാസ്റ്റ്യൻ പനയ്ക്കലിനെ അവരുടെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി മൽസരിപ്പിക്കാനാണ് സാധ്യത .നിലവിൽ വിമതർ വാദിച്ചു വരുന്നത് കോൺഗ്രസ് ചിഹ്നത്തിലാണ് തങ്ങൾ ജയിച്ചതെങ്കിലും കോൺഗ്രസ് ചിഹ്നത്തിൽ ജയിച്ച ചെയർപേഴ്സണ് എതിരെയല്ല ,സ്വതന്ത്രയ്ക്കെതിരെയാണ് അവിശ്വാസത്തിൽ വോട്ട് ചെയ്തെതെന്നും വിപ്പ് ലഭിച്ചിട്ടില്ലായെന്നും ആണ്. എന്നാൽ കൈപ്പത്തിയിൽ ജയിച്ച ഒരാൾ എതിർ പക്ഷത്ത് നിന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് മൽസരിക്കുമ്പോൾ അവർക്ക് എതിരെ വോട്ട് ചെയ്ത് ഇടതുപക്ഷത്തിൻ്റെ പിന്തുണയോടെ കൈപ്പത്തിയിൽ ജയിച്ച വിമതരിൽ മറ്റെരാൾ വൈസ് ചെയർമാൻ ആകുമ്പോൾ അധികാരത്തിന് വേണ്ടി മാത്രമാണ് ഇവർ എൽ.ഡി.ഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതെന്ന് ഇലക്ഷൻ കമ്മീഷനിലും കോടതിയിലും തെളിയിക്കാൻ എളുപ്പമാകുമെന്ന് മെത്രാൻ പക്ഷം കണക്ക് കൂട്ടുന്നു.
രണ്ടാമത്തെ പക്ഷി. ബിജു മാത്യുസും റ്റോണി തൈപറമ്പനും വൈസ് ചെയർമാൻ സ്ഥാനം കൂടി ഏറ്റെടുത്താൽ നഗര വികസന മുന്നണി തകര വികസന മുന്നണിയായി തനിയെ മാറുമെന്നും ഇവർ അടക്കം പറയുന്നു. കൂടെ കിടന്നവന് രാപ്പനി അറിയാമല്ലോയെന്ന ഒരു ആത്മഗതം കൂടി.അപ്പോൾ രജിത പ്രകാശിനെ വച്ച് രണ്ടാമത്തെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചേക്കാം. വൈസ് ചെയർമാൻ സ്ഥാനത്ത് ഇരുന്ന പുരഷന്മാരായ പ്രമുഖരും പ്രഗൽഭരും ആയ പലർക്കും പിന്നെ രാഷ്ട്രിയ ഉയർച്ച ഉണ്ടായിട്ടില്ലയെന്ന് പാലായിലെ പഴമക്കാർ ഈയവസരത്തിൽ ഓർത്തെടുക്കുന്നു. കെ.റ്റി.മാത്യ, സന്തോഷ് മണർകാട്, കെ.ആർ മുരളിധരൻ, കുര്യാക്കോസ് പടവൻ, ബൈന്നി മൈലാടൂർ എന്നിവരെ ഉദാഹരണമായും അവർ സ്മരിക്കുന്നു. ഏതായാലും പാലായിൽ മറ്റൊരു നാടകത്തിനായി കാത്തിരിക്കാം സെപ്റ്റംബർ 16 വരെ.ജൂനിയർ മാൻഡ്രേക്കിന്റെ തല സന്തോഷത്തോടെ സ്വീകരിക്കുന്നത് ടോണി തൈപ്പറമ്പനോ ;ബിജു മാത്യൂസോ ആരായിരിക്കും അതിനു 16 വരെ കാത്തിരിക്കേണ്ടതായി വരും .ഇതിനിടയിൽ വിമത പക്ഷത്ത് നിന്നും ചാടി പോയ ലിസിക്കുട്ടി മാത്യു ടോണി തൈപ്പറമ്പന് അനുകൂലമാണെന്ന് റിപ്പോർട്ടുകളുമുണ്ട് .