Kottayam

ഭൂമികയുടെ നൂറ്റി എൺപത്തി മൂന്നാമത് വിത്തുകുട്ട പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻ്റിനുള്ളിൽ ഭൂമിക നേറ്റീവ് വിൻഡോയ്ക്ക് സമീപം സംഘടിപ്പിച്ചു

Posted on

ഭൂമികയുടെ നൂറ്റി എൺപത്തി മൂന്നാമത് വിത്തുകുട്ട പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻ്റിനുള്ളിൽ ഭൂമിക നേറ്റീവ് വിൻഡോയ്ക്ക് സമീപം സംഘടിപ്പിച്ചു. ഔഷധങ്ങളും ഫല,കിഴങ്ങ് വർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടെ ഇരുന്നൂറോളം നടീൽ വസ്‌തുക്കൾ ആളുകൾ വിത്തുകുട്ടയിൽ പങ്കുവച്ചു.?

പുതിന, രംഭ, എരിക്ക്, ബ്രഹ്മി, വയമ്പ്, കച്ചോലം, കല്ല് വാഴ, കമണ്ഡലു, കസ്തൂരി മഞ്ഞൾ, ഈന്ത്, കപ്പ തണ്ട്, കോവൽ തണ്ട്, ചങ്ങലംപരണ്ട, നാരകങ്ങൾ തുടങ്ങി അറുപതോളം ഇനങ്ങൾ വിത്തുകുട്ടയിൽ ലഭിച്ചു.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തംഗം മണിക്കുട്ടി പി.എൻ. ആദ്യ കൈമാറ്റം നിർവ്വഹിച്ചു. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസ്സിസ്റ്റൻ്റ് പ്രൊഫസർ ഡോ. സ്മിത ബേബി, കാർഷിക വികസന ബാങ്ക് റിട്ട. റീജിയണൽ മാനേജർ സുനിൽകുമാർ വി.സി., കൃഷി ഓഫീസർ പൂഞ്ഞാർ തെക്കേക്കര നീതു രാജൻ എന്നിവർ അതിഥികളായി. കെ.ഇ. ക്ലമൻ്റ്, എബി ഇമ്മാനുവൽ, ജോജോ തോമസ്, ഷെറിൻ മരിയ മാത്യു, ലിസി തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version