Kerala

റിയാസ് വിവിധ ഇടപാടുകളിലൂടെ 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചു ;ദുബായിലേക്ക് കടത്തിയെന്ന് ഇ ഡി

Posted on

രണ്ടാം പിണറായി സർക്കാരിലെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിയാസ് വിവിധ ഇടപാടുകളിലൂടെ 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്നാണ് ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി ആരോപിക്കുന്നത്. കൈക്കൂലി തുകയുടെ ഒരു ഭാഗം ഹവാല ഇടപാടിലൂടെ ദുബായിലേക്ക് കടത്തിയെന്നും കത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, റിയാസിന് ലഭിച്ചെന്ന് പറയുന്ന കൈക്കൂലി സിഎംആർഎൽ കമ്പനിയിൽ നിന്നുള്ളതല്ലെന്നും ഇഡി വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വിവിധ ഇടങ്ങളിൽനിന്ന് കൈക്കൂലി ലഭിച്ചെന്ന സൂചനയാണ് അന്വേഷണ ഏജൻസി മുന്നോട്ടുവയ്ക്കുന്നത്.

റിയാസിന്റെ കൈക്കൂലി ഇടപാടുകളെയും പണം ദുബായിലേക്ക് കടത്തിയതിനെയും കുറിച്ചുള്ള വിവരങ്ങൾ ഭാര്യ ടി. വീണയുടെ ഡയറിയിലുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. ‘റെഡ് ബുക്ക്’ എന്നാണ് ഈ ഡയറിയെ ഇഡി കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഡയറിയിലെ ഏഴ് പേജുകളിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളതെന്നാണ് കത്തിലെ പരാമർശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version