Kerala

വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് ഫൈനലിൽ പ്രവേശിച്ചു

Posted on

പാലാ: സെന്റ് തോമസ് കോളേജ് പാലാ (ഓട്ടോണമസ്) ആതിഥേയത്വം വഹിക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് ഫൈനലിൽ പ്രവേശിച്ചു.

ചാമ്പ്യൻഷിപ്പിന്റെ മൂന്നാംദിനത്തിൽ സെന്റ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലി, ശ്രീനാരായണ കോളേജ് ചെളന്നൂരിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കി സെമി ഫൈനലിൽ പ്രവേശിച്ചു. സ്കോർ 25-22, 20-25, 28-26, 25-20. വ്യാഴാഴ്ച ഉച്ചക്ക് 12.00 മണിക്ക് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഡീ പോൾ അങ്കമാലി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ നേരിടും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന രണ്ടാം വനിതാ സെമി ഫൈനലിൽ പാലാ അൽഫോൻസാ കോളേജ് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിനെ നേരിടും.

ബുധനാഴ്ച്ച 3.00 മണിക്ക് നടന്ന പുരുഷ വിഭാഗം സെമി ഫൈനലിൽ സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് ആതിഥേയരായ സെന്റ് തോമസ് കോളേജ് പാലാ, ഫൈനലിൽ പ്രവേശിച്ചത്. സ്കോർ 25-14, 18-25, 23-25, 25-12, 15-9.

പുരുഷ-വനിതാ വിഭാഗങ്ങളിലെ ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 11 വെള്ളിയാഴ്ച നടക്കും. ഇതോടെ കേരളത്തിലെ പ്രമുഖ കോളേജ് ടീമുകൾ മാറ്റുരയ്ക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ വോളിബോൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version