Kerala

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് കർശന ഉപാധികളോടെ ജാമ്യം

Posted on

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം. കർശന ഉപാധികളോടെയാണ് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട കോളജിൽ പ്രവേശിക്കരുതെന്നും വിദ്യാർഥികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു. ജാമ്യാപേക്ഷയിൽ ഇരുഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയായിരുന്നു.

കോടതി അനുമതിയോടെയാണ് ജൂലൈ 24-ന് റാമിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അഭിഭാഷകനൊപ്പം കീഴടങ്ങാൻ കണ്ണൂരിലേക്ക് വരുന്നതിനിടെ കുടകിൽവെച്ചാണ് റാമിനെ കസ്റ്റഡിയിലെടുത്തത്.

ഏപ്രിൽ 10-നാണ് മെഡിക്കൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് നിതിൻ രാജ് ചാടി മരിച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് ഏപ്രിൽ 30-നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version