Kerala

ഇടുക്കിയിൽ അച്ഛൻ മകനെ ഇരുമ്പു വടിക്ക് അടിച്ചു കൊലപ്പെടുത്തി

Posted on

ഇടുക്കി: ഇടുക്കി ആനക്കുളത്ത് അച്ഛന്‍ മകനെ കൊലപ്പെടുത്തി. മാങ്കുളം സ്വദേശിയായ ജസ്റ്റിനാണ് കൊല്ലപ്പെട്ടത്. ജസ്റ്റിനും പിതാവ് ജോയിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

ഈ തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് പോവുകയും ജോയി കമ്പി വടി ഉപയോഗിച്ച്‌ ജസ്റ്റിനെ കൊലപ്പെടുത്തുകയും ആയിരുന്നു.

മരണപ്പെട്ട ജസ്റ്റിന്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നു.

ഇതാണ് പിതാവുമായി ഉണ്ടായ സംഘര്‍ഷത്തിന് പിന്നിലെ കാരണം. കൊലപാതകത്തിന് ശേഷം ജോയി വിഷം കഴിച്ചതായും പൊലീസ് സംശയം പ്രകടിപ്പിച്ചു. നിലവില്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version