Kerala
കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ഒന്നടങ്കം ബി ജെ പി യിൽ ചേർന്നു :പി കെ കൃഷ്‌ണദാസ് ഷാളണിയിച്ച് സ്വീകരിച്ചു
കോട്ടയം :കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലയിലെ പ്രബല വിഭാഗം ബിജെപി യിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.ഇന് രാവിലെ ബിജെപി കോട്ടയം ജില്ലാ കാര്യാലയത്തിൽ ചേർന്ന സ്വീകരണ യോഗത്തിൽ വച്ച് ബിജെപി ദേശീയ കമ്മിറ്റി അംഗം പി കെ കൃഷ്ണദാസ് ബിജെപി യിൽ ചേർന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു .കേരളം കോൺഗ്രസ് ബി കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്ന പ്രശാന്ത് നന്ദകുമാറിന്റെ നേതൃത്വത്തിലാണ് പ്രബല വിഭാഗം ബിജെപി യിൽ ചേർന്നത് .
കേരളാ കോൺഗ്രസിന്റെ പ്രസക്തി തന്നെ അനുദിനം തകർന്നു കൊണ്ടിരിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ ബിജെപി യിലേക്ക് കടന്നു വന്നവരെ സർവാത്മനാ സ്വാഗതം ചെയ്യുകയാണെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു .നൂറോളം നേതാക്കന്മാരുടെ അവർ വഹിച്ചിരുന്ന സ്ഥാനം പറഞ്ഞാണ് സ്വീകരിച്ചത് .വൈക്കം ,പാലാ , കിടങ്ങൂർ എന്നിവിടങ്ങളിൽ ഇനിയും പ്രവർത്തകർ വരാനുണ്ട് ,ഉടനെ തന്നെ ലയന യോഗങ്ങൾ വിളിച്ചു ചേർക്കുമെന്ന് പ്രശാന്ത് നന്ദകുമാർ പറഞ്ഞു .
എൽ ഡി എഫിലെ ഘടക കക്ഷിയായിരുന്ന കേരളാ കോൺഗ്രസ് ബി യെ കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഒരു സീറ്റിൽ പോലും പരിഗണിച്ചിരുന്നില്ല .നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് മീറ്റിങ്ങുകളിൽ പോലും ക്ഷണിച്ചിരുന്നില്ല .എന്നാൽ ദേശാഭിമാനി വാങ്ങിപ്പിക്കുകയും ചെയ്യുമായിരുന്നു .6 മാസത്തെ ദേശാഭിമാനിയുടെ പണം കൊടുത്താൽ രണ്ടു മാസത്തെ ദേശാഭിമാനി നൽകുമായിരുന്നു .ജില്ലാ നേതാക്കളോടു പോലും പരാതിപ്പെട്ടിരുന്നു.എന്നാൽ അവർ ഒരു കാര്യവും പരിഗണിച്ചിരുന്നില്ല .സിപിഎം നേതാക്കളെല്ലാം വലിയേട്ടൻ മനോഭാവത്തോടെയാണ് എൽ ഡി എഫ് യോഗങ്ങളിൽ പെരുമാറിയിരുന്നത് .ഇതിൽ പ്രതിഷേധിച്ചാണ് ഞങ്ങൾ പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് പ്രശാന്ത് നന്ദകുമാർ കോട്ടയം മീഡിയയോട് പറഞ്ഞു .
സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത പി കെ കൃഷ്ണദാസ് സമസ്തയുടെ ശബ്ദം ലീഗിന്റെ ശബ്ദമാണെന്ന് അഭിപ്രായപ്പെട്ടു .മുഖ്യമന്ത്രി മര്യാദയ്ക്ക് സംസാരിക്കണം എന്ന് സമസ്ത മുഖ്യമന്ത്രിയോട് പറയുമ്പോൾ ലീഗ് അതിനു പിന്തുണ മൗനമായി നൽകുന്നുണ്ടെന്ന് കേരളീയർക്കറിയാമെന്നും കൃഷ്ണദാസ് പറഞ്ഞു .യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് ;കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിൻലാൽ ;ജില്ലാ സെക്രട്ടറി എൻ കെ ശശികുമാർ ; പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ അനീഷ് ജി എന്നിവർ പ്രസംഗിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ