Crime

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

Posted on

തൊടുപുഴ :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ് നടപടി.

സജിത സലീമിനെതിരെ യുവമോര്ച്ച പരാതി നല്‍കിയിരുന്നു. ഇതേതുടർന്നാണ് നടപടി. ഡല്‍ഹിയില്‍ നടന്ന സിജെപി സമരത്തെ പിന്തുണച്ചെന്നും കേന്ദ്രസർക്കാരിനെ മോശമായി ചിത്രീകരിച്ചെന്നുമാണ് പരാതി.

ഇടുക്കി ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എറണാകുളം ക്രൈംബ്രാഞ്ച് ഐജിയാണ് നടപടിയെടുത്തത്. സംഭവത്തില് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version