Kerala
മധ്യകേരളത്തിലെ പ്രമുഖ ആതുരശുശ്രൂഷ കേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റി പാലാ ആതുരസേവന രംഗത്ത് 7 വർഷങ്ങൾ പൂർത്തിയാക്കി:സെപ്തംബർ 11 ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും
മധ്യകേരളത്തിലെ പ്രമുഖ ആതുരശുശ്രൂഷ കേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റി പാലാ ആതുരസേവന രംഗത്ത് 7 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ ദീർഘവീക്ഷണത്തിലാണ് സമ്പൂർണ്ണ ചികിത്സാകേന്ദ്രമായി 2019 സെപ്റ്റംബർ 14ന് ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പതിനായിരക്കണക്കിനു രോഗികൾക്ക് അന്താരാഷ്ട്രാ ഗുണനിലവാരമുള്ള ചികിത്സ സൗകര്യം ഒരുക്കി നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചു. 690 കിടക്കകൾ, 60 ൽ പരം ചികിത്സാ വിഭാഗങ്ങൾ, 250ൽ പരം വിദഗ്ധ ഡോക്ടർമാർ, 19 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ,42 സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, മികവിന്റെ കേന്ദ്രങ്ങളായ 9 ചികിത്സാവിഭാഗങ്ങൾ എന്നിവ മെഡിസിറ്റിയുടെ പ്രത്യേകതയാണ്. 650 നഴ്സിംഗ് സ്റ്റാഫുകൾ ഉൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറിൽ പരം പേരാണ് രോഗീപരിചരണത്തിനായി ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നത്.
ആശുപത്രിയുടെ 7ാം വാർഷികാഘോഷങ്ങൾ, അനക്സ് 1 ബ്ലോക്കിലേക്കു മാറിയഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്കിന്റെ ഉദ്ഘാടനം, ഗ്യാസ്ട്രോസയൻസസ് വിഭാഗം – സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം, 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയായവരുടെ സംഗമം എന്നിവ സെപ്റ്റംബർ 11 ന് വെള്ളിയാഴ്ച്ച നടത്തും. ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ബഹു.എംപി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എ.മാരായ മാണി.സി.കാപ്പൻ, നാട്ടകം സുരേഷ്, എം.ജെ.സെബാസ്റ്റ്യൻ, പ്രഫ.റോണി.കെ.ബേബി എന്നിവർ ആശംസകൾ നേരും.
സമ്പൂർണ്ണ കാൻസർ ചികിത്സാ കേന്ദ്രമായ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെൻ്ററും ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്നു. 7 മിനിറ്റിനുള്ളിൽ കാൻസർ രോഗനിർണയം സാധ്യമാകുന്ന ഡിജിറ്റിൽ പെറ്റ് സി.ടി, ഗാമക്യാമറ സ്പെക്റ്റ് സംവിധാനങ്ങൾ, റേഡിയേഷൻ ചികിത്സക്കായി അത്യാധുനിക ലീനിയർ ആക്സിലറേറ്റർ സംവിധാനം, ബോൺ മാരോ ട്രാൻസ്പ്ലാന്റ്, 35 ബെഡ് കീമോതെറാപ്പി സംവിധാനം തുടങ്ങിയവ കാൻസർ സെന്ററിലെ പ്രത്യേകതയാണ്.
ആശുപത്രിയിലെ ചികിത്സാവിഭാഗങ്ങളായ കാർഡിയാക് സയൻസസ്, ഓർത്തോപീഡിക്സ്, ന്യൂറോസയൻസസ്, നെഫ്രോളജി, യൂറോളജി, കാൻസർ കെയർ സെന്റർ, എമർജൻസി ആൻഡ് ട്രോമാകെയർ, ക്രിട്ടിക്കൽ കെയർ മെഡിസിൻ ആൻഡ് എക്മോ, ഗ്യാസ്ട്രോസയൻസസ് എന്നിവ രോഗീപരിചരണത്തിൽ മികവിന്റെ കേന്ദ്രങ്ങളാണ്.
ആധുനിക രീതിയിൽ നവീകരിച്ച ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിൽ എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി സ്യൂട്ടുകൾ, മാനോമെട്രി, ബ്രത്ത് അനലൈസർ, ഫൈബ്രോസ്കാൻ തുടങ്ങിയ വിവിധ സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കരൾ മാറ്റ ശസ്ത്രക്രിയകൾക്കുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്. ശ്വാസകോശ രോഗവിഭാഗത്തിൽ ക്രയോആപ്ലിക്കേഷൻ, ട്വിൻ അൾട്രതിൻ ബ്രോങ്കോസ്കോപ്പ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങളും ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർത്രോസ്കോപ്പി സ്കിൽ ലാബ് കൂടി പ്രവർത്തിക്കുന്ന ഓർത്തോപീഡിക്സ് വിഭാഗത്തിൽ സംസ്ഥാനത്തെ ആദ്യത്തെ കാർട്ടിലേജ് ബോൺ കോംപ്ലക്സ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെ വിജയകരമായി പൂർത്തിയാക്കി. മുട്ടുമാറ്റിവയ്ക്കലിനുൾപ്പെടെ റോബോട്ടിക് ശസ്ത്രക്രിയകളും നടന്നു വരുന്നു.
മികച്ച ഗുണനിലവാരത്തിനും നഴ്സിംഗ് എക്സലൻസിനും ഉള്ള എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ഉൾപ്പെടെ ദേശീയ- അന്തർദേശിയ തലത്തിലുള്ള ഒട്ടേറെ അംഗീകാരങ്ങളും അവാർഡുകളും നേടിയതും മാർ സ്ലീവാ മെഡിസിറ്റിയെ ശ്രദ്ധേയമാക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, 12 ഐ.സി.യു യൂണിറ്റുകളായി 140 കിടക്കകൾ, സുസജ്ജമായ 10 ശസ്ത്രക്രിയ തീയറ്ററുകൾ, ഒ.സി.റ്റിയോടു കൂടിയ ആധുനിക കാത്ത് ലാബ്, എക്മോ സംവിധാനം, ബേൺ ഐ.സി.യു, 24 മണിക്കൂറും പ്രവർത്തിക്കുന്ന സമ്പൂർണ്ണ ട്രോമാകെയർ വിഭാഗം, സമ്പൂർണ്ണ ക്രിട്ടിക്കൽ കെയർ വിഭാഗം, സമ്പൂർണ്ണ സ്ട്രോക് കെയർ വിഭാഗം, റേഡിയോളജി വിഭാഗം, സി.ആർ.ആർ.ടി സംവിധാനത്തോടു കൂടിയ ഡയാലിസിസ് യൂണിറ്റുകൾ, ബ്ലഡ് സെന്റർ തുടങ്ങിയവയും ആശുപത്രിയുടെ പ്രത്യേകതയാണ്.
ആധുനികചികിത്സകൾക്കൊപ്പം ആയുഷ് വകുപ്പിനു കീഴിൽ സമ്പൂർണ്ണ ആയുർവേദ ചികിത്സാവിഭാഗം, നാച്ചുറോപ്പതി, സിദ്ധ, ഹോമിയോ വിഭാഗങ്ങൾ എന്നിവയും പ്രവർത്തിച്ചു വരുന്നു.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
. റവ.ഫാ.മാത്യു തെക്കേൽ ( ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ)
റവ. ഫാ.ജോസ് കീരഞ്ചിറ ( അസോ. ഡയറക്ടർ , ആശുപത്രി ഓപ്പറേഷൻസ് , ലീഗൽ ആൻഡ് ലെയ്സൺ)
. റവ. ഫാ.മാത്യു തുരുത്തിപ്പള്ളിൽ ( അസോ.ഡയറക്ടർ, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ്, ഐ.ടി)
. എയർകോമഡോർ ഡോ.പോളിൻ ബാബു ( ചീഫ് ഓഫ് മെഡിക്കൽ സർവീസസ് )
ഡോ. രമേശ് .എം (ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി )
ഡോ. മഞ്ജുള രാമചന്ദ്രൻ ( നെഫ്രോളജി വിഭാഗം മേധാവി )
ഡോ. വിജയ് രാധാകൃഷ്ണൻ ( യൂറോളജി വിഭാഗം മേധാവി)