Kerala
വഞ്ചിപ്പാട്ടിന്റെ താളത്തിൽ രാമപുരത്ത് ഓണവിളംബരം; ‘അരങ്ങ് 2K26’ന് തുടക്കമായി
രാമപുരം :രാമപുരത്തിന്റെ മഹാകവി രാമപുരത്ത് വാര്യരുടെ വഞ്ചിപ്പാട്ട് വഞ്ചിയിലിരുന്ന് താള ഭാവത്തോടെ പാടി ഓണാഘോഷത്തിന് തുടക്കം കുറിച്ചു . യുണൈററഡ്’ മർച്ചൻറ്സ് ചേമ്പർ രാമപുരത്തിൻ്റെ നേതൃത്വത്തിൽ രാമപുരത്തെ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് രാമപുരത്തിൻ്റെ ഓണാഘോഷം അരങ്ങ്’ 2K26 ൻ്റെ ഭാഗമായി അരങ്ങിൻ്റെ വിളംബര ഉദ്ഘാടനം നടത്തി. രാവിലെ 11 മണിക്ക് രാമപുരം ആർ.വി.എം. സ്‌കൂളിൽ സ്‌ഥിതി ചെയ്യുന്ന രാമപുരത്ത് വാര്യർ സ്‌മൃതി മണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങ് ലളിതാംബിക അന്തർജ്ജനത്തിൻ്റെ മകൻ രാജേന്ദ്രൻ ഐ.പി.എസ്. (റിട്ട) ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് മെമ്പർമാരായ സി.ററി. രാജൻ, ലിസി ബേബി മുളയിങ്കൽ, സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് . രേഖാ ഉണ്ണികൃഷ്‌ണൻ, സ്‌കൂൾ മാനേജർ രാജഗോപാൽ എസ്., അരങ്ങ് ചെയർമാൻ ബിനോയി ഊടുപുഴ, വി.എ. ജോസ് ഉഴുന്നാലിൽ, ഷാജി ആററുപുറത്ത്, കേണൽ കെ.എൻ.വി. ആചാരി, കുര്യാക്കോസ് മാണിവേലിൽ, മനോജ് പണിക്കർ, പി.കെ. വ്യാസൻ, ജയ്സൺ മേച്ചേരിൽ, ജോമോൻ പുളിക്കപ്പടവിൽ, മനോജ് ചീങ്കല്ലേൽ, റോബി ഊടുപുഴ, വിജയൻ വീനസ്’ എന്നിവർ പങ്കെടുത്തു. തദവസരത്തിൽ ആർ.വി.എം. സ്‌കൂളിലെ കുട്ടികളുടെ വഞ്ചിപ്പാട്ടും ചടങ്ങിന് കൊഴുപ്പേകി. അരങ്ങ് ഭാരവാഹികൾ, സ്‌കൂൾ അദ്ധ്യാപകർ, സ്‌കൂളിലെ കുട്ടികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ രാമപുരത്തിൻ്റെ നേതൃത്വത്തിൽ രാമപുരത്തെ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് സെപ്തംബർ മാസം 12-ാം തീയതി രാമപുരത്ത് വമ്പിച്ച ഓണാഘോഷപരിപാടി അരങ്ങ് 2K26 നടത്തപ്പെടുന്നു. അന്നേദിവസം രാമപുരത്തു വാര്യർ സ്‌മൃതി മണ്ഡപം സ്‌ഥിതി ചെയ്യുന്ന ആർ.വി.എം. സ്‌കൂളിൽ വച്ച് നടക്കുന്ന അത്തപ്പൂക്കള മത്‌സരത്തോടുകൂടി പരിപാടികൾ ആരംഭിക്കുകയാണ്. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്നും, രാമപുരം പളളി ജംഗ്ഷൻ വഴി റോസറി ഗ്രാമം അമ്പലം ഓഡിറേറാറിയത്തിലേക്ക് വർണ്ണശബളമായ ഘോഷയാത്ര നടത്തുന്നു. ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന ഘോഷയാത്ര പാലാ ഡി.വൈ.എസ്.പി. ശ്രീ. കെ.സദൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു. റോളർ സ്കേററിംഗ്, മാവേലി, റോബോട്ടിക് ആന, ഗരുഡൻ തൂക്കം, ഡോൾ, പുലികളി, ആട്ടക്കാവടി, കളരിപ്പയററ്, കരാട്ടെ, ശിങ്കാരി മേളം, തമ്പോലം, ചെണ്ടമേളം, ബാന്റ് മേളം, സ്ട്രീററ് ഡാൻസ്, പോപ്പർ, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകുന്നു. ഫോർ വീലർ ടാബോ, ടൂവീലർ ഫാൻസിഡ്രസ്സ്, ഫാൻസിഡ്രസ്സ് തുടങ്ങിയ മത്‌സരങ്ങളും ഇതോടൊപ്പം നടക്കുന്നു.
ഘോഷയാത്ര റോസറി ഗ്രാമത്തിൽ അവസാനിക്കുമ്പോൾ മനോഹരമായ ആകാശവിസ്‌മയവും നടത്തുന്നു. അതേത്തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കേരളാ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. വിശിഷ്‌ടാതിഥികളായി ഫ്രാൻസിസ് ജോർജ്ജ് എം.പി., മാണി സി. കാപ്പൻ എം.എൽ.എ., മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു. സമ്മേളനത്തോടൊപ്പം പ്രശസ്‌ത പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് നേത്യത്വം നൽകുന്ന രാമപുരത്തെ വിവിധ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യയും അരങ്ങേറുന്നു. തുടർന്ന് ഡി.ജെ നൈറോടുകൂടി പ്രോഗ്രാം അവസാനിക്കുന്നു.