Kerala

സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോ..? എം എ ബേബി

Posted on

 പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോ എന്നാണ് എം എ ബേബിയുടെ ചോദ്യം.

സ്ഥാനാർത്ഥി ആരായാലും പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം എന്നാണ് എം എ ബേബി പറയുന്നത്. ഏത് സാഹചര്യത്തിലാണെങ്കിലും പാർട്ടിക്കെതിരെ നിൽക്കൽ തെറ്റാണെന്ന് അണികൾ മനസിലാക്കണം. പരാതികൾ പാർട്ടിക്കുള്ളിൽ മാത്രം പറയണമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

കേരളത്തിലെ പാർട്ടി ആന്തരിക ചികിത്സയിലാണെന്നും ചവിട്ടിപ്പിഴിയൽ വേണ്ടിവരുമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.പിണറായി വിജയൻറെ പയ്യന്നൂർ പ്രസംഗം പാർട്ടിയാനികളിൽ പരക്കെ പ്രതിഷേധം ഉയർത്തിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version