Kerala
പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ നിന്ന് മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളെ ഒഴിവാക്കണം താലൂക്ക് വികസന സമിതി യോഗത്തിൽ പ്രമേയം
പാലാ: പരിസ്ഥിതിലോല പ്രദേശമായി മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളെ ഉൾപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ പ്രമേയം അവതരിപ്പിച്ചു. പാലാ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ഇന്ന് ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രമേയം പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ.യ്ക്ക് കൈമാറി. പരിസ്ഥിതിലോല പ്രദേശ നിർണയവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും പരിഗണിച്ചാണ് പ്രമേയം അവതരിപ്പിച്ചതെന്ന് യോഗത്തിൽ വ്യക്തമാക്കി.ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ടീച്ചർ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, ജോസുകുട്ടി പൂവേലിൽ, ജോർജ് പുളിങ്കാട്, ജിമ്മി ജോസഫ്, പീറ്റർ പന്തലാനി ;കെ കെ ശാന്താറാം;ലാലി സണ്ണി എന്നിവർ സന്നിഹിതരായിരുന്നു.
കർഷകരുടെ ജീവിതത്തെയും കൃഷിയെയും പ്രതികൂലമായി ബാധിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും, പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കർഷകരുടെ താൽപര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.ഇപ്പറഞ്ഞ പഞ്ചായത്തുകളിൽ 20 ശതമാനം വനം ഇല്ലെന്നും ജോയി സ്കറിയ അഭിപ്രായപ്പെട്ടു .