Kerala

മരുമകളുടെ മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ തടയാൻ ശ്രമിക്കുന്നതിനിടെ കൊച്ചി സ്വദേശിയുടെ തള്ളവിരൽ കടിച്ചുമുറിച്ച് മോഷ്ടാവ്

Posted on

മരുമകളുടെ മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ തടയാൻ ശ്രമിക്കുന്നതിനിടെ കൊച്ചി സ്വദേശിയുടെ തള്ളവിരൽ കടിച്ചുമുറിച്ച് മോഷ്ടാവ്. എറണാകുളം ഏലൂർ പാതാളം സ്വദേശി കേച്ചേരി വീട്ടിൽ സലീമിന്റെ കയ്യാണ് മോഷ്ടാവ് കടിച്ചു മുറിച്ചത്.

വിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേർക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടർന്ന് നിലവിൽ പ്ലാസ്റ്റിക് സർജറി ചെയ്തിരിക്കുകയാണ്. മുമ്പ് ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്നയാളാണ് സലിം.

അക്രമി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന സംശയത്തിലാണ് പൊലീസ്.ഇതര സംസ്ഥാന തൊഴിലാളികളായവരെ നിരീക്ഷിക്കുകയാണ് സ്ഥലം പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version