Kottayam

പാലാ മുൻസിപ്പാലിറ്റി സൈറൺ നിർത്തലാക്കരുത് കെ.ടി.യു.സി.(എം)

Posted on

പാലാ: പാലാ മുൻസിപ്പാലിറ്റിയിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന സൈറൺ (സമയം അറിയിക്കുന്നത് ) ഒരു കാരണവശാലും നിർത്തലാക്കരുത് എന്ന് ആവശ്യപ്പെട്ട് കെ.ടി.യു.സി.(എം) പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ന് നിവേദനം നൽകി.?

ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് പ്രസ്തുത സൈറൺ എന്ന് ജോസുകുട്ടി അറിയിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് പാലാ താലൂക്ക് സഭയിൽ പരാതി വന്നപ്പോൾ പ്രസ്തുത സൈറൺ ജനങ്ങൾക്ക് ആവശ്യമാണ് എന്ന് പറയുകയും പരാതി തള്ളിക്കളഞ്ഞതായും ജോസുകുട്ടി പൂവേലിൽ പറഞ്ഞു.

സാധാരണക്കാർക്കും തൊഴിലാളികൾക്കും പ്രസ്തുത സൈറൺ വളരെയധികം ഉപകാരപ്രദമാണ് എന്ന് ജോസുകുട്ടി പൂവേലിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version