Uncategorized

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,250 ആയി ഉയര്‍ന്നു. 4000 ഓളം പേര്‍ ഇപ്പോഴും കാണാനില്ല

Posted on

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,250 ആയി ഉയര്‍ന്നു. 4000 ഓളം പേര്‍ ഇപ്പോഴും കാണാ മറയത്താണ്. കാണാതായവരില്‍ 583 പേര്‍ വിദേശ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായാണ് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച എട്ട് ജില്ലകളില്‍ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തിരിക്കുന്നത്.

നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, ചിറ്റവാന്‍ ജില്ലയില്‍ നിന്ന് 348 മൃതദേഹങ്ങളും, നവല്‍പരാസി ഈസ്റ്റില്‍ നിന്ന് 218-ഉം, നവല്‍പരാസി വെസ്റ്റില്‍ നിന്ന് 208-ഉം, നുവകോട്ടില്‍ നിന്ന് 155-ഉം മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തു. അതുപോലെ റാസുവയില്‍ നിന്ന് 127-ഉം ഗോര്‍ഖയില്‍ നിന്ന് 69-ഉം, ധാഡിംഗില്‍ നിന്ന് 60-ഉം, തനഹൂവില്‍ നിന്ന് 38-ഉം മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version