Kerala

പ്രതിപക്ഷ നേതാവായി ഞങ്ങളെ ഒരുപാട് വെള്ളം കുടിപ്പിച്ചതാണ് വി ഡി സതീശൻ;കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം:സിപിഐ നേതാവ് സി ദിവാകരൻ

Posted on

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം. 100 ദിവസം കൊണ്ട് സർക്കാർ അത് തെളിയിച്ചുവെന്നും സി ദിവാദരൻ പറഞ്ഞു.

ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്ത് നോക്കി തുറന്നുപറയുന്ന നേതാവാണ് വി ഡി സതീശൻ. പരിപാടിക്ക് എത്താൻ വൈകിയെങ്കിലും സതീശൻ ആയതുകൊണ്ടാണ് താൻ കാത്തിരുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് സി ദിവാകരന്റെ പുകഴ്ത്തൽ.

പ്രതിപക്ഷ നേതാവായി ഞങ്ങളെ ഒരുപാട് വെള്ളം കുടിപ്പിച്ചതാണ് വി ഡി സതീശൻ. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന് അപ്പുറം അംഗീകരിക്കണമെന്നും സി ദിവാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version