Kerala

പ്രതിപക്ഷ ഉപ നേതാവ് :പുറത്ത് ചർച്ച ചെയ്ത് സ്ഥിതി വഷളാക്കിയത് സിപിഎം ആണെന്ന് സിപിഐ

Posted on

പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കാൻ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തില്‍ തീരുമാനം. എന്നാല്‍, കടുത്ത തീരുമാനത്തിലേക്ക് ഉടൻ കടക്കില്ല. പുറത്ത് ചർച്ച ചെയ്ത് സ്ഥിതി വഷളാക്കിയത് സിപിഎം ആണെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

ദേശീയ നേതൃത്വത്തിന് മുന്നില്‍ സംസ്ഥാന ഘടകത്തിൻ്റെ നിലപാട് അറിയിച്ചു. കേരളത്തില്‍ തന്നെ ചർച്ച ചെയ്ത് തീരുമാനം എടുക്കണമെന്ന് കേന്ദ്ര നേതൃത്വം നി‍ർദേശിച്ചു. ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്ന് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

ഇരു പാർട്ടികളുടെയും യുവജന വിഭാഗങ്ങൾ തമ്മിൽ വാക് പോരിലേക്ക് കടന്നെങ്കിലും പാർട്ടികൾ ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു .ഭരണ ഭരണ പക്ഷത്തെ അടിക്കുവാനായി  മാണി സി കാപ്പന്റെ വിഷയം ലഭിച്ചപ്പോൾ തമ്മിൽ തള്ളുന്നത് ഗുണകരമല്ല എന്നും ഇരു പാർട്ടികളിൽ അഭിപ്രായം രൂപപ്പെടുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version