Kottayam

അൽഫോൻസാ കോളേജിൽ സെപ്റ്റംബർ 3 മുതൽ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധന

Posted on

 

പാലാ: പാലാ അൽഫോൻസാ കോളേജ് പി. ജി. & റിസേർച്ച് സുവോളജി ഡിപ്പാർട്ടുമെന്റിന്റെയും പാലാ മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധന സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 3 മുതൽ 5 വരെ തീയതികളിലാണ് പരിശോധന നടക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബർ 3-ന് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മായ രാഹുൽ നിർവഹിക്കും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിക്കും. പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളം മാലിന്യമുക്തമാക്കുക, മലിനജലം വഴി പടരുന്ന സാംക്രമിക രോഗങ്ങൾ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വെള്ളത്തിന്റെ pH, ഇലക്ട്രിക്കൽ കണ്ടക്റ്റിവിറ്റി, TDS, ക്ലോറൈഡ്, ടോട്ടൽ ഹാർഡ്നസ്സ്, നൈട്രേറ്റ്, കോളിഫോം ബാക്റ്റീരിയ, E. coli എന്നീ ഘടകങ്ങൾ പരിശോധിച്ച് ആവശ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദേശിക്കുമെന്ന് കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു.
ജലസ്രോതസ്സുകളിൽ നിന്നും നേരിട്ട് ശേഖരിച്ച 2 ലിറ്റർ വെള്ളം, വൃത്തിയുള്ള പ്ലാസ്റ്റിക് കുപ്പിയിലാക്കി കൊണ്ടുവരേണ്ടതാണ്. എണ്ണയുടെയോ സോപ്പിന്റെയോ അംശമുള്ള കുപ്പികൾ ഉപയോഗിക്കരുത്. കുപ്പിയിൽ വെള്ളമെടുക്കുന്നതിനു മുൻപ് ഇതേ വെള്ളമുപയോഗിച്ച് കുപ്പി കഴുകേണ്ടതാണ്. ജലസ്രോതസ്സിൽ നിന്നും രാവിലെ വെള്ളം ശേഖരിക്കുന്നതാണ് അഭികാമ്യം. വെള്ളം ശേഖരിച്ച് 2 മണിക്കൂറിനുള്ളിൽ അൽഫോൻസാ കോളേജിലെ സുവോളജി ഡിപ്പാർട്ടുമെന്റിന്റെ റിസേർച്ച് ലാബിൽ എത്തിക്കേണ്ടതാണ്.

കുപ്പിയുടെ പുറത്ത് പേര്, വീട്ടുപേര്, സ്ഥലം, മൊബൈൽ നമ്പർ, തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.സംശയനിവാരണത്തിന് 9447288676, 9400380328, 9188751950 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version