Kerala

കാഞ്ഞിരമറ്റത്തിന്റെ യാത്രാ ചരിത്രത്തിൽ 50 വർഷത്തെ യാത്ര സുഹൃത്ത് ; കെ.എസ്.ആർ.ടി.സി. സർവീസിന് ആഘോഷ സ്വീകരണം

Posted on

 

കാഞ്ഞിരമറ്റം: പാലാ–കാഞ്ഞിരമറ്റം കെ.എസ്.ആർ.ടി.സി. റൂട്ടിന് അരനൂറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി കാഞ്ഞിരമറ്റം ജംഗ്ഷനിൽ ഗംഭീര സ്വീകരണം നൽകി. 1976 സെപ്റ്റംബർ 1-ന് കെ.എം. മാണി സാറിന്റെ നിർദേശാനുസരണം അനുവദിച്ച ഈ കെ.എസ്.ആർ.ടി.സി. സർവീസ് കാഞ്ഞിരമറ്റം നിവാസികളുടെ യാത്രാസൗകര്യത്തിന് വലിയ ആശ്വാസമായിരുന്നു.

അന്നത്തെ പള്ളി വികാരിയായിരുന്ന ഫാ. മാത്യു മാമ്പുഴക്കുന്നേൽ അച്ഛന്റെ നേതൃത്വത്തിൽ ഈ സർവീസ് യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു.അരനൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് കാഞ്ഞിരമറ്റം ജംഗ്ഷനിൽ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സർവീസിന് സ്വീകരണം നൽകി. സ്വീകരണയോഗം കാഞ്ഞിരമറ്റം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം അധ്യക്ഷത വഹിച്ചു.

ജയ്മോൻ പുത്തൻപുരയ്ക്കൽ, മാത്യു സെബാസ്റ്റ്യൻ ഓലിക്കൽ, സണ്ണി കളരിക്കൽ, സജിമോൻ നാഗമറ്റം, ജോർജുകുട്ടി കുന്നപ്പള്ളി, റോബേഷ് തോമസ്, ടോമി ഓലിക്കൽ, മേരി തോമസ്, ടോമി ഈരൂരിക്കൽ, ബെന്നി വേങ്ങത്താനം, ജോഷി പഴനിലം, മോഹനൻ മൂഴയിൽ, മണിയൻ മുടന്തിയാനി, മിനി ജോസ് എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version