Kottayam

പോലീസ് എന്ന് കേൾക്കുമ്പോൾ ഭയപ്പെടുന്നത് എന്തിന് ;പോലീസ് നിങ്ങളുടെ സഹായകനായി കൂടെയുണ്ട് :പാലാ ഡി വൈ എസ് പി; കെ സദൻ 

Posted on

പാലാ :പോലീസ് എന്ന് കേൾക്കുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത് .ഭയപ്പെടേണ്ട കാര്യമില്ല നിങ്ങളുടെ സഹായകനായി കൂടെയുണ്ടാവും കേരളാ പോലീസ് .പറയുന്നത് പാലാ ഡി വൈ എസ പി ;കെ സദൻ ആണ് .സഫലം 55 പ്ലസ് ഓണാഘോഷ പരിപാടിയിൽ എം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പാലാ ഡി വൈ എസ പി കെ സദൻ.

കുട്ടികളായിരിക്കുമ്പോൾ തന്നെ പ്രായമായവർ അവരിലേക്ക് പോലീസിനെ കുറിച്ച് വളരെ മോശമായ കാര്യങ്ങളാണ് പറഞ്ഞു പ്രചരിപ്പിക്കുന്നത് .അതുകൊണ്ട് അവർ പ്രായമായാലും പോലീസിനെ കുറിച്ചുള്ള ഭയം വിട്ട് മാറുന്നില്ല .എന്നാൽ കുറ്റം ചെയ്യാത്തവർ എന്തിനാണ് പോലീസിനെ ഭയപ്പെടുന്നത് .pol aap നിങ്ങൾ എല്ലാവരും ഡൗൺ ലോഡ് ചെയ്യണം.

എങ്കിലേ പോലീസിനെ കുറിച്ചുള്ള സാദ്ധ്യതകൾ എന്തുമാത്രം ഉണ്ടെന്നു മനസിലാക്കുവാൻ സാധിക്കൂ.നിങ്ങൾ വീട് വിട്ട് വെളിയിൽ പോകുമ്പോൾ പോലും pol ആപ്പിലൂടെ വിവരം അറിയിച്ചാൽ പൊലീസിന് ആ സ്ഥലം കൃത്യമായി അടയാളപ്പെടുത്തി സംരക്ഷണം നൽകുവാൻ സാധിക്കും .അതിനു പോലീസ് സ്റ്റേഷനിൽ വരുകയോ ഫോൺ പോലും വിളിക്കുകയോ വേണ്ട.അതാണ് pol aap ന്റെ ഗുണം.യോഗം മുൻസിപ്പൽ ചെയർപേഴ്‌സൺ മായാ രാഹുൽ ഉദ്‌ഘാടനം ചെയ്തു.അബ്ദുല്ല ഖാൻ ,പി എസ് മധുസൂദനൻ ,ജനമൈത്രി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ബിനോയി തോമസ്  എന്നിവർ പ്രസംഗിച്ചു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version