Kerala

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് ഇത്തവണ കൂട്ടിയത്

Posted on

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് ഇത്തവണ കൂട്ടിയത്. ഇതോടെ വിവിധ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 2,747 രൂപ 50 പൈസയായി. മുംബൈയിൽ വില 2,701 രൂപയായി ഉയർന്നു. ചെന്നൈയിൽ 2,916 രൂപ 50 പൈസയാണ് പുതിയ വില. കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന് ഇനി 2,783 രൂപ 50 പൈസ നൽകണം.

അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾക്കും നേരിയ അയവ് വന്നതിനെ തുടർന്ന് നേരത്തെ വാണിജ്യ സിലിണ്ടർ വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസാരംഭത്തിൽ വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടർ വിലയിലെ വർധന ഹോട്ടലുകൾ,

ഭക്ഷ്യോൽപ്പാദന-ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, തട്ടുകടകൾ, ബേക്കറികൾ, കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് അധിക സാമ്പത്തിക ബാധ്യതയാകും. വാണിജ്യ പാചകവാതക വിലയിൽ തുടർച്ചയായി വർധനയുണ്ടാകുന്ന സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണത്തിന്റെയും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും വില വീണ്ടും ഉയരാനുള്ള സാധ്യതയും മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version