Kerala
നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്., തുടർന്ന് കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു. ഗോപൻ്റെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ഹൈദരാബാദ് ലാബിൽ നിന്നും ലഭിച്ചാൽ കോടതിയിൽ റിപ്പോർട്ട് നൽകും.
മരണത്തിൽ അസ്വാഭാവികതയില്ലെന്നും മരണ ശേഷം സമാധിയാക്കി വെച്ചെന്നുമാണ് നിഗമനം. ഗോപൻ്റെ സമാധി വിവാദമായിരുന്നു. കിടപ്പുരോഗിയായിരുന്ന പൂജാരിഗോപൻ സമാധി സ്ഥലത്തു പോയി ഇരുന്ന് ജീവൻ വെടിഞ്ഞുവെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞിരുന്നത്.
പൂജാരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ ഭക്തർ വന്നു പൂജാദി കർമ്മങ്ങൾ ചെയ്യുകയും ചെറിയ ഒരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്തിരുന്നു .