Kerala

തമിഴ്‌നാട്ടിലെ 3.16 ലക്ഷം വരുന്ന ക്ഷീര കർഷകർക്ക് തുണയായി മുഖ്യമന്ത്രി വിജയ് പാൽ സം​ഭ​ര​ണ​വി​ല ലി​റ്റ​റി​ന് 44 രൂ​പ​യായി വർധിപ്പിച്ചു.അധിക ബാധ്യത സർക്കാർ ഏറ്റെടുക്കും 

Posted on

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ പാ​ൽ സം​ഭ​ര​ണ​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്.സം​ഭ​ര​ണ​വി​ല ലി​റ്റ​റി​ന് 44 രൂ​പ​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.കാ​ലി​തീ​റ്റ​ച്ചെ​ല​വും പ​രി​പാ​ല​ന​ച്ചെ​ല​വും ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി​യാ​ണ് സ​ർ​ക്കാ​ർ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

നേരെ​ത്തെ ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട വ​ർ​ധ​ന​യി​ലൂ​ടെ സം​ഭ​ര​ണ​വി​ല 38 രൂ​പ​യി​ൽ നി​ന്ന് 41 രൂ​പ​യാ​ക്കി​യി​രു​ന്നു.ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ മൂ​ന്ന് രൂ​പ കൂ​ടി വ​ർ​ധി​പ്പി​ച്ച് 44 രൂ​പ​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. വി​ല​വ​ർ​ധ​ന​വ് മൂ​ലം വരുന്ന അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും വ​ഹി​ക്കും.

പ്ര​തി​മാ​സം 60 കോ​ടി രൂ​പ​യും പ്ര​തി​വ​ർ​ഷം 720 കോ​ടി രൂ​പ​യു​മാ​ണ് ഇ​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് അ​ധി​ക​മാ​യി ചെ​ല​വ് വ​രു​ന്ന​ത്.സം​സ്ഥാ​ന​ത്തെ 3.16 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന പാ​ൽ ഉ​ത്പാ​ദ​ക​ർ​ക്ക് ഈ ​തീ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​മാ​കും.

തമിഴ്‌നാട്ടിലെ 3.16 ലക്ഷം വരുന്ന ക്ഷീര കർഷകർക്ക് തുണയായി മുഖ്യമന്ത്രി വിജയ് പാൽ സം​ഭ​ര​ണ​വി​ല ലി​റ്റ​റി​ന് 44 രൂ​പ​യായി വർധിപ്പിച്ചു.അധിക ബാധ്യത സർക്കാർ ഏറ്റെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version