Kerala

സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടയിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കിണറ്റിൽ തള്ളിയിട്ട് കൊന്നു

Posted on

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല ഇരവിപേരൂരിലാണ് സംഭവം. ജുവൽ ജോൺ എന്ന യുവാവാണ് മരിച്ചത്. ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖും ജോജോയും തിരുവല്ല പോലീസ് കസ്റ്റഡിയിൽ .

ജോജോയുടെ വീട്ടിൽ വച്ചുള്ള മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായതായാണ് വിവരം. എന്നാൽ ആരാണ് ജുവലിനെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവാക്കൾ കിണറ്റിൽ വീണതായി വിവരം ലഭിച്ചാണ് ഫയർ ഫോഴ്സ് എത്തിയത്.

ഈ സമയത്ത് ഒരാൾ കിണറിൽ നിന്ന് കയറി വരുന്ന നിലയിലും രണ്ടാമൻ കിണറ്റിൽ വീണുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. വൈശാഖും ജോജോയും നൽകുന്ന മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version